Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവി​െൻറ ആഘോഷത്തിന്​...

അറിവി​െൻറ ആഘോഷത്തിന്​ കൊടിയേന്താൻ അതുല്യ പ്രതിഭകൾ

text_fields
bookmark_border
അറിവി​െൻറ ആഘോഷത്തിന്​ കൊടിയേന്താൻ അതുല്യ പ്രതിഭകൾ
cancel

ദുബൈ: ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗ നിർദേശ പരിപാടിയായ ‘ഗൾഫ്​ മാധ്യമം’എജ്യൂകഫേയുടെ മൂന്നാം എഡീനഷനിൽ ഒരുങ്ങുന്നത്​ വൈവിധ്യങ്ങളുടെ കലവറ. മക്കളുടെ ശോഭന ഭാവി ലക്ഷ്യം വെച്ച്​ പ്രവാസം തെരഞ്ഞെടുത്ത മാതാപിതാക്കൾക്ക്​ കൃത്യമായ മാർഗ നിർദേശം നൽകുക വഴി ഇതിനകം തന്നെ ജനകീയ വിദ്യാഭ്യാസ ഉ​ച്ചകോടിയായി മാറിയ പരിപാടിയുടെ ഇൗ വർഷത്തെ അജണ്ടയും​ വേദിയുമെല്ലാം തീരുമാനിച്ചത്​ യു.എ.ഇയിലെ വിദ്യാർഥികളുടെയും  അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർദേശങ്ങൾ പരിഗണിച്ചാണ്​.  ജനുവരി 12,13 തീയതികളിൽ ദുബൈ മുഹൈസിന ഇന്ത്യൻ അക്കാദമി   സ്​കൂളിൽ നടക്കുന്ന പരിപാടിയിൽ  ആഗോള പ്രശസ്​തരായ വിദ്യാഭ്യാസ പ്രവർത്തകരും പ്രതിഭകളുമാണ്​ ക്ലാസുകൾ നയിക്കുക. നൂറോളം ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളും മേളയിലുണ്ടാവും. 

യുവ ​െഎ.എ.എസ്​ ഒഫീസർമാരിൽ ഏറെ ശ്രദ്ധേയനും ജനപ്രിയ ക്വിസ്​ മാസ്​റ്ററുമായ എ.പി.എം. മുഹമ്മദ്​ ഹനീഷ്​ പ്രചോദന സെഷനുകൾക്ക്​ നേതൃത്വം നൽകും. 21ാം വയസിൽ െഎ.എ.എസ്​ നേടിയ അൻസാർ അഹ്​മദ്​ ശൈഖും ത​​െൻറ വിജയകഥ പങ്കുവെക്കാനും വിദ്യാർഥികളുടെ സംശയങ്ങൾക്ക്​ മറുപടി നൽകാനുമായി എജ്യൂകഫേയിലെത്തും. 

വിദ്യാർഥികൾക്ക്​ പുറമെ അധ്യാപകർക്കും മാതാപിതാക്കൾക്കുമായി പ്രത്യേകം സെഷനുകളും ഇൗ വർഷത്തെ മേളയുടെ സവിശേഷതയാണ്​. 
എഞ്ചിനീയറിങ്​, മെഡിസിൻ അഭിരുചി തിരിച്ചറിഞ്ഞ്​ കോഴ്​സ്​ തിരഞ്ഞെടുക്കാൻ നൂറു കണക്കിന്​ വിദ്യാർഥികൾക്ക്​ തുണയായ മാതൃകാ എൻട്രൻസ്​ പരീക്ഷ ഇക്കുറിയുമുണ്ട്​. എജ്യൂകഫേയിൽ പങ്കുചേരുന്നതിന്​ അധ്യാപകർക്കും 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും www.click4m.com എന്ന സൈറ്റ്​ മുഖേന സൗജന്യമായി രജിസ്​റ്റർ ചെയ്യാം. ആദ്യം രജിസ്​റ്റർ ചെയ്യ​ുന്ന വിദ്യാർഥികൾക്ക്​ ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmadhyamam educafe
News Summary - madhyamam educafe-uae-gulf news
Next Story