Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'മാധ്യമം...

'മാധ്യമം ആഴ്ചപ്പതിപ്പ്​' വെബ്​സീൻ കാമ്പയിന്​ യു.എ.ഇയിൽ തുടക്കം

text_fields
bookmark_border
madhyamam webzine
cancel
camera_alt

‘മാധ്യമം വാരിക’ വെബ്​സീന്‍റെ യു.എ.ഇതല പ്രകാശനം ഇന്ത്യൻ ഫുട്​ബാൾ ദേശീയ ടീമംഗവും കേരള ബ്ലാസ്റ്റേഴ്​സ്​ താരവുമായ സഹൽ അബ്​ദുസമദ്​ നിർവഹിക്കുന്നു

ദുബൈ: മലയാളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ മാറ്റിയെഴുതിയ പ്രസിദ്ധീകരണമായ 'മാധ്യമം' ആഴ്ചപ്പതിപ്പ്​ പുതിയ ചുവടുവെപ്പുമായി പ്രവാസികളുടെ വായനാമുറിയിലേക്ക്​ വീണ്ടുമെത്തുന്നു. പ്രിൻറിലും വെബ്​സീനിലും ഒരേസമയം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മലയാള വാരികയായി ഇതിനകം മാറിയ 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ വെബ്​സീൻ യു.എ.ഇതല പ്രകാശനം ഇന്ത്യൻ ഫുട്​ബാൾ ദേശീയ ടീമംഗവും കേരള ബ്ലാസ്റ്റേഴ്​സ്​ താരവുമായ സഹൽ അബ്​ദുസമദ്​ നിർവഹിച്ചു. ദുബൈ അൽ നാസ്​ർ ക്ലബിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ ഗൾഫ്​ മാധ്യമം മിഡ്​ൽഈസ്റ്റ്​ എഡിറ്റോറിയൽ ഹെഡ്​ സാലിഹ്​ കോട്ടപ്പള്ളി, മാധ്യമം-മീഡിയാവൺ എക്സിക്യൂട്ടീവ്​ കമ്മിറ്റി അംഗം സിറാജുദ്ധീൻ ഷമീം, മാധ്യമം സീനിയർ കറസ്​പോൻഡന്‍റ്​ ഷിഹാബ്​ അബ്​ദുൽകരീം, ഷൈജർ നവാസ്​ എന്നിവർ പ​ങ്കെടുത്തു.

ഇക്കഴിഞ്ഞ മാർച്ചിൽ 'മാധ്യമം' ആഴ്ചപ്പതിപ്പ്ിന്റെ രജത ജൂബിലി ആഘോഷങ്ങളു​ടെ ഭാഗമായി കോഴിക്കോട്​ നടന്ന ചടങ്ങിലാണ്​ വെബ്​സീൻ പ്രഖ്യാപിച്ചത്​. അപര സമൂഹങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ ഉന്നയിച്ചും പരിസ്ഥിതി പ്രശ്നങ്ങൾ ഏറ്റെടുത്തും ശബ്​ദമില്ലാത്തവരുടെ ശബ്​ദമായി മാറിയ ആഴ്ചപ്പതിപ്പിന്‍റെ പുതിയ ചുവടുവെപ്പിന്​ വലിയ സ്വീകര്യതയാണ്​ ലഭിക്കുന്നത്​. ഗൗരവപ്പെട്ട രാഷ്ട്രീയ വിശകലനങ്ങളും കനപ്പെട്ട അക്കാദമിക സംവാദങ്ങളും ഉജ്വലമായ സമകാലിക സാഹിതൃ സൃഷ്ടികളും ലോകത്താകമാനം ചിന്തകളെ ജ്വലിപ്പിച്ച അനേകം പ്രമുഖരുടെ അഭിമുഖങ്ങളും എഴുത്തുകളും പ്രവാസി സമൂഹത്തിലേക്കും​ എത്തിക്കാനാണ്​ 'വെബ്​സീനി'ലൂടെ ലക്ഷ്യമിടുന്നത്​.

പ്രിന്‍റ്​ എഡിഷൻ കൈപറ്റുന്നതിന്​ പ്രയാസപ്പെടുന്ന പ്രവാസലോകത്തിനാണ്​ വെബ്​സീൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. രണ്ടു വർഷത്തേക്ക്​ 1399രൂപയും വർഷത്തേക്ക്​ 749രൂപയും ആറു മാസത്തേക്ക്​ 398രൂപയും മാത്രം നൽകിയാൽ വെബ്​സീൻ സബ്​സ്ക്രിപ്​ഷൻ സ്വന്തമാക്കാം. ഇതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും വായനക്കാരുടെ വിരൾതുമ്പിൽ ആഴ്ചപ്പതിപ്പിന്‍റെ​ ഇ-എഡിഷൻ ലഭ്യമാകും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി വെബ്​സീൻ സസ്ക്രൈ​ബ്​ ചെയ്യുന്നവർക്ക്​ പ്രത്യേകമായ ഓഫറുണ്ട്​. https://www.madhyamam.com/weekly വഴി സബ്​ക്രൈബ്​ ചെയ്യുമ്പോൾ FREEDOM75 എന്ന കൂപ്പൺകോഡ്​ ഉപയോഗിച്ചാൽ വർഷത്തേക്ക്​ 674രൂപയും രണ്ടു വർഷത്തേക്ക്​ 1324രൂപയും മാത്രം നൽകിയാൽ മതി. ഈ ഓഫർ സെപ്​റ്റംബർ 15വരെ നീണ്ടുനിൽക്കുന്ന കാമ്പയിൻ കാലത്ത്​ മാത്രമാണ്​ ലഭ്യമാവുക.



('മാധ്യമം വാരിക' വെബ്​സീൻ സബ്​സ്​ക്രൈബ്​ ചെയ്യാൻ ക്യൂ.ആർ കോഡ്​ സ്കാൻ ചെയ്യുക)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyam weekly webzineMadhyam webzine
News Summary - Madhyam weekly webzine campaign launched in UAE
Next Story