അൽഐൻ മലയാളി സമാജം ‘മധുരം മലയാളം’ സമാപിച്ചു
text_fieldsഅൽഐൻ: അൽഐൻ മലയാളി സമാജത്തിന്റെ 23ാമത് മധ്യവേനലവധി ക്യാമ്പായ ‘മധുരം മലയാള’ത്തിന് സമാപനം. സമാജം പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം ഐ.എസ്.സി ജന. സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു. കെ.സി. കരുണാകരൻ ലഹരിവിരുദ്ധ ക്ലാസെടുത്തു.
ഐ.എസ്.സി പ്രസിഡന്റ് മുബാറക് മുസ്തഫ, യുനൈറ്റഡ് മൂവ്മെന്റ് ചെയർമാൻ അഷ്റഫ് പള്ളിക്കണ്ടം, മലയാളം മിഷൻ അൽഐൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഷാഹുൽ ഹമീദ്, ഐ.എസ്.സി വൈസ് പ്രസിഡന്റ് സുരേഷ്, വനിത വിഭാഗം സെക്രട്ടറി ബബിത ശ്രീകുമാർ, രക്ഷാധികാരി സമിതി അംഗം റസ്സൽ മുഹമ്മദ്, ട്രഷറർ ഇഫ്തികർ, അബൂബക്കർ വേരൂർ, റമീസ, ക്യാമ്പ് ഡയറക്ടർ ഡോ. സുനീഷ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
അസി. സെക്രട്ടറി ഉമ്മർ സ്വാഗതവും എസ്. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ജൂലൈ ഏഴിന് ആരംഭിച്ച പഠനക്ലാസിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരജേതാവും കലാപ്രവർത്തകനുമായ കോട്ടക്കൽ മുരളി നേതൃത്വം നൽകി. കുട്ടികളുടെ സാഹിത്യ-കലാസൃഷ്ടികൾ സംയോജിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ കൈയെഴുത്തുപുസ്തകത്തിന്റെ പ്രകാശനം കോട്ടയ്ക്കൽ മുരളി ഐ.എസ്.സി പ്രസിഡന്റ് മുബാറക് മുസ്തഫക്കു നൽകി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

