മദ്ഹേ മദീന റബീഹ് കോൺഫറൻസ് നാളെ
text_fieldsRepresentational Image
ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെ അബു ഹൈൽ കെ.എം.സി സി.പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ മദ്ഹേ മദീന റബീഹ് കോൺഫറൻസ് സംഘടിപ്പിക്കും. മൗലിദ് പാരായണവും പ്രമുഖ പ്രഭാഷകൻ ഉസ്താദ് ശാഹുൽ ഹമീദ് അൻവരി മലയിൽ മദ്ഹൂർറസൂൽ പ്രഭാഷണവും നടത്തും.
റൗലത്തുൽ ജന്ന ബുർദ സംഘത്തിന്റെ ബുർദ മജ്ലിസുമുണ്ടായിരിക്കും. ഇന്റര്‍നാഷനല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന് അര്‍മേനിയയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ യു.എ.ഇ കെ.എം.സി.സി കാസർകോട് ജില്ല കോഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാനും കാസർകോട് സി.എച്ച് സെന്റര്‍ ഡയറക്ടർ ബോര്‍ഡ് അംഗവുമായ ഹനീഫ് മരവയലിന്റെ മകനുമായ അഫ്റാസ് മരവയലിനെ പരിപാടിയിൽ ആദരിക്കും.
ഇതുസംബന്ധിച്ച യോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

