മടവൂർ സി.എം ഉറൂസ് മുബാറക് ഇന്ന് അബൂദബിയിൽ
text_fieldsഅബൂദബി: മടവൂർ സി.എം വലിയുല്ലാഹിയുടെ 34ാമത് ആണ്ടു നേർച്ചയും സി.എം സെന്റർ 35ാം വാർഷിക ഐക്യദാർഢ്യ സമ്മേളനവും ഏപ്രിൽ അഞ്ചിന് വൈകീട്ട് ഏഴിന് വിവിധ പരിപാടികളോടെ അബൂദബി അൽ ഫലാഹ് സ്ട്രീറ്റിലുള്ള ഐ.സി.എഫ് കൾചറൽ കമ്യൂണിറ്റി ഹാളിൽ നടക്കും.
വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ഉറൂസ് മുബാറക് പരിപാടിയിൽ സി.എം മൗലിദ് പാരായണം, ഖുർആൻ പാരായണം, സി.എം അനുസ്മരണ പ്രഭാഷണം,
ഡോക്യുമെന്ററി പ്രദർശനം, മുഹിബ് സംഗമം, ആത്മീയ സംഗമം, സി.എം സെന്റർ 35ാം വാർഷിക ഐക്യദാർഢ്യ സമ്മേളനം, തബറുക്ക് വിതരണം എന്നിവ നടക്കും. ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് ഇന്റർനാഷനൽ നാഷനൽ റീജ്യൻ നേതാക്കൾക്ക് പുറമെ മത സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമിക്കും.
സി.എം വലിയുല്ലാഹി അനുസ്മരണ പ്രഭാഷണം ഹംസ മിസ്ബാഹി ഓട്ടപ്പടവ് നിർവഹിക്കും.
സമാപന ആത്മീയ ദുആ സംഗമത്തിന് ഇല്യാസ് തങ്ങൾ എരുമാട് നേതൃത്വം നൽകും.
മുസ്തഫ ദാരിമി കാടാങ്കോട്, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ ഹമീദ് ഈശ്വരമംഗലം, വഹാബ് ബാഖവി, ഹമീദ് പരപ്പ, ഹംസ മദനി തെന്നല, ഹംസ അഹ്സനി വയനാട്, അബ്ദുൽ ഹഖീം വളക്കൈ, ഹസൈനാർ അമാനി, ഫഹദ് സഖാഫി ചെട്ടിപ്പടി എന്നിവർ സംസാരിക്കും. പി.സി. ഹാജി, റസാഖ് ഹാജി, ലത്തീഫ് ഹാജി മാട്ടൂൽ, നാസർ മാസ്റ്റർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
