Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ദ​ർ ഒാ​ഫ്​ നേ​ഷ​ൻ...

മ​ദ​ർ ഒാ​ഫ്​ നേ​ഷ​ൻ ഫെ​സ്​​റ്റി​വ​ൽ: വി​നോ​ദ-വി​ജ്ഞാ​ന ഉ​ത്സ​വ​ക്കൂ​ട്ടി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
മ​ദ​ർ ഒാ​ഫ്​ നേ​ഷ​ൻ ഫെ​സ്​​റ്റി​വ​ൽ: വി​നോ​ദ-വി​ജ്ഞാ​ന ഉ​ത്സ​വ​ക്കൂ​ട്ടി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt????? ???? ?????? ?????????????????? ??????????? ?????? ?? ??????????

അ​ബൂ​ദ​ബി: ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ^​വി​ജ്ഞാ​ന^​കാ​യി​ക പ​രി​പാ​ടി​ക​ളു​മാ​യി അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ലെ അ​ൽ ബ​ഹ​ർ വേ​ദി​യി​ൽ മ​ദ​ർ ഒാ​ഫ്​ നേ​ഷ​ൻ ഫെ​സ്​​റ്റി​വ​ലി​ന്​ ചൊ​വ്വാ​ഴ്​​ച തു​ട​ക്കം. മാ​ർ​ച്ച്​ 23 വ​രെ നീ​ണ്ട ു​നി​ൽ​ക്കു​ന്ന ഉ​ത്സ​വ​ത്തി​ൽ യു.​എ.​ഇ​യു​ടെ പൈ​തൃ​ക​വും സം​സ്​​കാ​ര​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​ബൂ​ദ​ബി സാം​സ്​​കാ​രി​ക^​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ത്സ​വം കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഏ​റെ ആ​ക​ർ​ഷി​ക്കും.ഫാ​മി​ലി ഡെ​വ​ല​പ്​​മെ​ൻ​റ്​ ഫൗ​ണ്ടേ​ഷ​ൻ സു​പ്രീം ചെ​യ​ർ​വു​മ​ണും ജ​ന​റ​ൽ വി​മ​ൺ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റും മാ​തൃ^​ശി​ശു സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​വു​മ​ണും രാ​ഷ്​​ട്ര​മാ​താ​വു​മാ​യ ശൈ​ഖ ഫാ​ത്തി​മ ബി​ൻ​ത് മു​ബാ​റ​ക്കി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഉ​ത്സ​വം കൊ​ണ്ടാ​ടു​ന്ന​ത്. ശൈ​ഖ ഫാ​ത്തി​മ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളെ കു​റി​ച്ച്​ അ​റി​വ്​​ ന​ൽ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ വൈ​കു​ന്നേ​രം നാ​ല്​ മു​ത​ൽ രാ​ത്രി 12 വ​രെ​യും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ രാ​ത്രി 12 വ​രെ​യു​മാ​ണ് ഉ​ത്സ​വ​വേ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം. നാ​ഷ​ൻ ട​വ​റി​ന് മു​ന്നി​ലും മ​റീ​നാ മാ​ൾ പ​രി​സ​ര​ത്തും സൗ​ജ​ന്യ​മാ​യി വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യാം. മ​റീ​ന മാ​ളി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ഉ​ത്സ​വ വേ​ദി​യി​ലേ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വീ​സു​ണ്ടാ​കും. മു​തി​ർ​ന്ന​വ​ർ​ക്ക് 25 ദി​ർ​ഹ​മും ആ​റ്​ മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 20 ദി​ർ​ഹ​മു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കു​ടും​ബം​ഗ​ങ്ങ​ൾ​ക്ക് 290 ദി​ർ​ഹ​മി​െ​ൻ​റ പ്ര​ത്യേ​ക പാ​സു​മു​ണ്ട്. 60ന് ​മു​ക​ളി​ലും അ​ഞ്ചി​ന് താ​ഴെ​യും പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsmadar of nation festival
News Summary - madar of nation festival-uae-uae news
Next Story