മടപ്പള്ളി കോളജ് അലുമ്നി സംവാദം
text_fieldsമടപ്പള്ളി കോളജ് അലുമ്നി ദുബൈയിൽ സംഘടിപ്പിച്ച സംവാദ മത്സരത്തിലെ ജേതാക്കൾ
ഷാർജ: യു.എ.ഇയിലെ വിവിധ കോളജ് അലുമ്നികളെ പങ്കെടുപ്പിച്ച് മടപ്പള്ളി കോളജ് അലുമ്നി ദുബൈയിൽ സംവാദ മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നും തിരഞ്ഞെടുത്ത എട്ട് ടീമുകൾ മത്സരിച്ചു. എൽ.ബി.എസ് എൻജിനീയറിങ് കോളജ് കാസർകോട് ജേതാക്കളായി. ജി.ഇ.സി ബാർട്ടൻ ഹിൽ, എം.ജി കോളജ് തിരുവനന്തപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പരിപാടി ജനറൽ കൺവീനർ പി.കെ. സൂരജ്, കെ.വി. മനോജ്, സി.എച്ച്. മനോജ്, ബാൽജിത്, മുഹമ്മദ് ഏറാമല, വിജിത്ത്, അപർണ രമേശ്, ഷർമിസ്, മുസ്തഫ മുട്ടുങ്ങൽ തുടങ്ങിയവർ നിയന്ത്രിച്ചു. വിജി ജോൺ മുഖ്യ വിധികർത്താവും വിപിൻ ദിവാകർ മോഡറേറ്ററും ആയിരുന്നു.സമ്മാനദാന ചടങ്ങിൽ ജനറൽ സെക്രട്ടറി രമൽ നാരായണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മഞ്ജു രാജീവ് അധ്യക്ഷത വഹിച്ചു. അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ സമ്മാനദാനം നിർവഹിച്ചു. ട്രഷറർ പി. ശ്രീജിത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

