വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു
text_fieldsഅജ്മാൻ: വിദ്യാർഥികൾക്ക് മാതൃകയാവുകയും അവരെ പ്രചോദിപ്പിക്കുകയും മികച്ച പൗരന്മാരായി വാർത്തെടുക്കുകയും ചെയ്യുന്ന മികച്ച അധ്യാപകർക്കുള്ള മാഡം ശോശാമ്മ വിദ്യാഭ്യാസ പുരസ്കാരം അജ്മാനിലെ റോയൽ അക്കാദമിയിലെ അധ്യാപകർക്ക് വിതരണം ചെയ്തു.
ഇരുപത്തി ഒമ്പത് വർഷം സേവനമനുഷ്ഠിച്ച പ്രധാനാധ്യാപിക കൃപലത സുഭാഷിനും പ്രിൻസിപ്പൽ ഇ.വി. ഷക്കീർ ഹുസൈനും മാഡം ശോശാമ്മ ലാസർ വിദ്യാഭ്യാസ പുരസ്കാരവും ജീവനക്കാർക്ക് എംപ്ലോയ് ഓഫ് ദ ഇയർ അവാർഡും നോർത്ത് പോയിന്റ് എജുക്കേഷൻ ചെയർമാൻ ലാൻസൻ ലാസറും സി.ഇ.ഒ സാന്ദ്ര ബ്ലാസ്കോവിക്കും ചേർന്നാണ് വിതരണം ചെയ്തത്. കുട്ടികളുടെയും അധ്യാപകരുടെയും സംഗീത നൃത്ത കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

