Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെയ്സ് അലുമ്നി യു.എ.ഇ വാർഷിക സംഗമം

text_fields
bookmark_border
മെയ്സ് അലുമ്നി യു.എ.ഇ വാർഷിക സംഗമം
cancel

അബൂദബി: മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ് (മെയ്സ്), കോതമംഗലത്തിന്‍റെ യു.എ.ഇ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ മെയ്സ് അലുമ്നി യു.എ.ഇയുടെ 32-ാമത് വാർഷിക സംഗമം ‘സംസ്കൃതി 2026’ അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍ററിൽ (ഐ.എസ്.സി) വിപുലമായ പരിപാടികളോടെ നടന്നു.

യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം, മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന മെയ്സ് അലുമ്നി യു.എ.ഇയുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്‍റെയും ആഘോഷവേദിയായി. മുതിർന്ന അംഗങ്ങൾ മുതൽ ഏറ്റവും പുതിയ തലമുറയിലെ പൂർവവിദ്യാർഥികൾ വരെ ആവേശപൂർവം ഒത്തുചേർന്നു.

മെയ്സ് അലുമ്നി യു.എ.ഇയുടെ സ്ഥാപക അംഗവും നിലവിൽ അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍റർ (ഐ.എസ്.സി) പ്രസിഡന്‍റുമായ ബിജി.എം. തോമസിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച നൃത്തം, സംഗീതം ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക പരിപാടികൾ വാർഷിക സംഗമത്തിന് നിറപ്പകിട്ടേകി. പരിപാടിയുടെ പ്രധാന ആകർഷണമായ ലൈവ് കൺസേർട്ടിൽ ജാസിം, നീലിമ, ഡി.ജെ ബിലാൽ എന്നിവർ സംഗീതവിരുന്നൊരുക്കി.

വാർഷികാഘോഷം എന്നതിനപ്പുറം, പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ തലമുറയെ അലുമ്നി ശൃംഖലയിലേക്ക് കൂടുതൽ അടുപ്പിക്കാനും പ്രൊഫഷനൽ–സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള വേദിയായി ‘സംസ്കൃതി 2026’ മാറി. പ്രസിഡന്‍റ് കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ബാലമുരളി ജയപ്രകാശ്, ട്രഷറർ ഫസൽ, ഇവന്‍റ് കൺവീനർ വിനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MACE Alumni UAE annual gathering
Next Story