അൽെഎനിൽ എൻ 95 മാസ്ക് ഉദ്പാദനം വർധിപ്പിച്ചു; യു.എ.ഇയിൽ നിർമിക്കുന്ന മാസ്കുകൾ കയറ്റുമതി ചെയ്യും
text_fieldsഅബൂദബി: അൽഐനിലെ സ്ട്രാറ്റ മാനുഫാക്ചറിങ് കമ്പനിയിലെ എൻ 95 മാസ്ക് നിർമാണ യൂനിറ്റിൽ മാസ്ക് ഉത്പാദനം വേഗത്തിലാക്കി. ദുരിതംപേറുന്ന മറ്റ് രാജ്യങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ നിർമിക്കുന്ന സംരക്ഷണ മാസ്കുകൾ കയറ്റുമതി ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.അൽഐനിലെ പ്രഥമ എൻ 95 മാസ്ക് നിർമാണ കേന്ദ്രത്തിൽ വർഷാവസാനം വരെയുള്ള ഓർഡറുകൾ ഇതിനകം ലഭ്യമായിട്ടുണ്ട്. 300 ലക്ഷത്തിലധികം മാസ്കുകൾ പ്രതിവർഷം നിർമിക്കാൻ ശേഷിയുള്ളതാണ് ഈ യൂനിറ്റ്. ഇവിടെ ഉത്പാദിപ്പിച്ച മാസ്കുകൾ വിവിധ എമിറേറ്റുകളിലെ ആരോഗ്യ സേവന രംഗത്തെ പ്രവർത്തകർക്ക് വളരെ സഹായമായിട്ടുണ്ട്.
അബൂദബി ആസ്ഥാനമായ മുബാദല ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ കീഴിലാണ് അൽഐനിലെ സ്ട്രാറ്റ മാനുഫാക്ചറിങ് യൂനിറ്റിൽ എൻ 95 മാസ്കുകൾ നിർമിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഇസ്മായിൽ അലി അബദ്ുല്ല പറഞ്ഞു. പ്രതിദിനം 90,000 എൻ 95 മാസ്കുകൾ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയും. വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറക്കാനും കഴിഞ്ഞു. പ്രാദേശിക തലത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും യു.എ.ഇ സർക്കാരിെൻറ കോവിഡ് പ്രതിരോധ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള ഉത്പാദനത്തിനാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രാദേശികമായി എൻ 95 മാസ്കുകൾ നിർമിക്കുന്നതുമൂലം യു.എ.ഇയിൽ ഷിപ്പിങ്, വെയർഹൗസ് സംഭരണം, ഗതാഗതം, ഇറക്കുമതി ചെലവ് എന്നിവ കുറക്കാനും മിതമായ നിരക്കിൽ വിതരണം ചെയ്യാനും സാധിക്കുമെന്നത് പ്രധാന നേട്ടമാണ്. വ്യാവസായിക കമ്പനിയായ ഹണിവെല്ലുമായി ചേർന്നാണ് ഫെയ്സ് മാസ്കുകളുടെ നിർമാണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
