Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.സി. ജോർജിന്​...

പി.സി. ജോർജിന്​ യൂസുഫലിയുടെ പരോക്ഷ മറുപടി; 'നെഗറ്റീവ്​ വ്യക്​തികളോട്​ പ്രതികരിക്കേണ്ടതില്ല' -VIDEO

text_fields
bookmark_border
പി.സി. ജോർജിന്​ യൂസുഫലിയുടെ പരോക്ഷ മറുപടി; നെഗറ്റീവ്​ വ്യക്​തികളോട്​ പ്രതികരിക്കേണ്ടതില്ല -VIDEO
cancel
Listen to this Article

ദുബൈ: ലുലുവിനെതിരെയും തനിക്കെതിരെയും പി.സി. ജോർജ്​ നടത്തിയ പരാമർശത്തിന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലിയുടെ പരോക്ഷ പ്രതികരണം. നെഗറ്റീവ്​ വ്യക്​തികളോട്​ പ്രതികരിക്കുന്നത്​ എത്രത്തോളം കുറക്കുന്നുവോ, അത്രത്തോളം നല്ലത്​ എന്ന്​ ബുദ്ധൻ പറഞ്ഞിട്ടുണ്ട്​ എന്ന്​ അദ്ദേഹം ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പി.സി.​ ജോർജു​ തന്നെ തിരുത്തിപ്പറഞ്ഞതിനാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരമുള്ളവരുമാണ്​. ആര്​ എന്ത്​ പറഞ്ഞാലും എന്ത്​ വിശ്വസിക്കണം, വിശ്വസിക്കേണ്ട എന്ന്​ അവർക്ക്​ നന്നായി അറിയാം.

എല്ലാ വിഭാഗത്തിൽപെട്ടവരും ജോലി ചെയ്യുന്ന സ്ഥാപനമാണ്​ ലുലു. ​കോഴിക്കോട്​, പാലക്കാട്​, മലപ്പുറം എന്നിവക്ക്​ പുറമെ ഉത്തർ​പ്രദേശ്​, കർണാടക, ഹൈദരാബാദ്​, ഗുജറാത്ത്​, കശ്​മീർ തുടങ്ങിയ സ്ഥലങ്ങളിലും ലുലുവിന്‍റെ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനത്തിന്​ ശ്രമിക്കുന്നുണ്ട്​. നമ്മുടെ നാട്ടിലെ കുട്ടിയാണ്​. തന്നെക്കൊണ്ട്​ ചെയ്യാൻ പറ്റാവുന്നത്​ ചെയ്യുമെന്നും എം.എ. യൂസുഫലി കൂട്ടിചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeMA Yusuff ali
News Summary - ma yusuff ali indirect reply to PC George
Next Story