Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലെ സി.എസ്.ഐ...

അബൂദബിയിലെ സി.എസ്.ഐ പള്ളി നിർമാണത്തിന്​ ഒരു കോടി രൂപ നൽകി എം.എ. യൂസുഫലി

text_fields
bookmark_border
അബൂദബിയിലെ സി.എസ്.ഐ പള്ളി നിർമാണത്തിന്​ ഒരു കോടി രൂപ നൽകി എം.എ. യൂസുഫലി
cancel
camera_alt

അബൂദബിയിലെ സി.എസ്.ഐ ദേവാലയ നിർമ്മാണത്തിന്​ അഞ്ച് ലക്ഷം ദിർഹമി​െൻറ ചെക്ക് പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പ് വ്യവസായി എം.എ. യൂസുഫലിയിൽ നിന്ന്​ ഏറ്റുവാങ്ങുന്നു. സി.എസ്‌.ഐ സഭാംഗം ആശിഷ് കോശി, ലുലു ഗ്രൂപ്പ് കമ്മ്യുനിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ എന്നിവർ സമീപം

അബൂദബി: ചർച്ച്​ ഓഫ്​ സൗത്ത്​ ഇന്ത്യ (സി.​എസ്​.ഐ) അബൂദബി അബു മുറൈഖയിൽ നിർമിക്കുന്ന ദേവാലയത്തിന്​ അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി രൂപ) സഹായം നൽകി എം.എ. യൂസുഫലി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന പള്ളിക്കാണ്​ സഹായം നൽകിയത്​. അബൂദബി സി.എസ്.ഐ. പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പിന്​ യൂസഫലി തുക കൈമാറി. സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു.

അബൂദബി കിരീടാവകാശി അനുവദിച്ച സ്​ഥലത്ത്​ നിർമിക്കുന്ന ബാപ്​സ്​ ഹിന്ദു ക്ഷേത്രത്തിന്​ സമീപമാണ്​ പള്ളിയും പണിയുന്നത്​. 15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന പള്ളിയിൽ 750 പേർക്ക്​ പ്രാർഥന സൗകര്യമുണ്ട്​. ഈ വർഷം അവസാനം പൂർത്തിയാകും. യു.എ.ഇ സഹിഷ്ണതാ വകുപ്പ് മന്ത്രി ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ദേവാലയത്തി​െൻറ ശിലാസ്ഥാപനം നിർവഹിച്ചത്​.

എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യു.എ.ഇയിൽ വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികൾ ഉറപ്പ് നൽകുന്നതെന്ന് യൂസുഫലി പറഞ്ഞു. യു.എ.എ രാഷ്​ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യു.എ.ഇ ഭരണകുടം പിന്തുടരുന്നത്. സാഹോദര്യത്തി​െൻറയും മാനവികതയുടെയും പുതിയ മാതൃകയാണ് യു.എ.ഇ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abu dhabiMA Yusuff ali
News Summary - MA Yusuff Ali donates Rs 1 crore for construction of CSI church in Abu Dhabi
Next Story