‘യൂസഫലി - ഒരു സ്വപ്നയാത്രയുടെ കഥ’ പ്രകാശനം ചെയ്തു
text_fieldsഷാര്‍ജ: ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ രാജു മാത്യു എഴുതിയ ‘യൂസഫലി - ഒരു സ്വപ് നയാത്രയുടെ കഥ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ് തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണു പ്രകാശനം നിർവഹിച്ചത്.
1973 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്നു ദുബൈയില്‍ എത്തിയ നാട്ടികക്കാരനായ യൂസഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എം.എ. യൂസഫലിയുടെ വിജയമെന്നു റാഷിദ് അല്‍ ലീം പറഞ്ഞു. അദ്ദേഹത്തിെൻറ വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണ്.ജീവിതത്തിെൻറ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.
രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അംറി, ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹന്‍ കുമാര്‍ എം. രാജഗോപാല്‍ നായര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
