Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയുടെ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാനായി എം.എ. യൂസുഫലി

text_fields
bookmark_border
യു.എ.ഇയുടെ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ   വൈസ് ചെയർമാനായി എം.എ. യൂസുഫലി
cancel

ദുബൈ: യു.എ.ഇയുടെ നിക്ഷേപപദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗം പകരുന്നതിന് രൂപീകരിച്ച യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ചെയർമാനായ കൗൺസിലിന്‍റെ സെക്രട്ടറി ജനറലായി അബ്ദുല്ല അഹമ്മദ് അൽ സുവൈദിയെയും വൈസ് ചെയർമാനായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയെയും നിയമിച്ചു. മുബാദല ഇൻവെസ്റ്റ്മെന്‍റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ ഹുമൈദ് അൽ ഷിമരിയെയും വൈസ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.

യു.എ.ഇയെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം കരുത്തേകുമെന്നും, വലിയ നിക്ഷേപങ്ങൾക്കും വ്യാപാര മുന്നേറ്റങ്ങൾക്കുമായി മികച്ച പദ്ധതികൾ കൗൺസിലിന് നടപ്പാക്കാനാകുമെന്നും വിദേശവ്യാപാര മന്ത്രിയും കൗൺസിൽ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തോടെയുള്ള വിപുലമായ നിക്ഷേപപദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതിനും അവ യാഥാർഥ്യമാക്കുന്നതിനുമായി 2009-ൽ യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ സ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story