നിയമരംഗത്തെ ആധുനികീകരണം അനിവാര്യമെന്ന് എം.എ.യൂസുഫലി
text_fieldsദുബൈ: നിയമരംഗത്തെ ആധുനികീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. വ്യവസായ ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളോട് പൊരുത്തപ്പെടുന്ന നിയമ സംവിധാനമാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനം. നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന നിയമാന്തരീക്ഷം ഉറപ്പാക്കുമ്പോഴാണ് സാമ്പത്തിക നില കൂടുതൽ ശക്തമാകുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൽ അസോസിയേറ്റ്സ് ദുബൈ ഓഫിസിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ, മാധ്യമ, നിയമ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കെ.ജി. എബ്രഹാം(കുവൈത്ത്), ആർ. ഹരികുമാർ(എലൈറ്റ് ഗ്രൂപ്), മൻതേന സത്യ രവി വർമ(ചാൻസലർ, എം.എൻ.ആർ യൂനിവേഴ്സിറ്റി, ഹൈദരാബാദ്), മാധ്യമപ്രവർത്തകൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, നിസാർ തളങ്കര (പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ) എന്നിവർ ആശംസ അറിയിച്ചു.
ആശങ്കകളില്ലാത്ത, സുഗമമായ വ്യവസായാന്തരീക്ഷം ഉറപ്പുനൽകുകയാണ് യു.എൽ അസോസിയേറ്റ്സിന്റെ മുഖ്യലക്ഷ്യമെന്ന് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് മാനേജിങ് ഡയറക്ടർ ഹാഷിക് തൈക്കണ്ടി പറഞ്ഞു. കോർപറേറ്റ് നിയമം, കംപ്ലയൻസ്, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക സേവനങ്ങളെക്കുറിച്ച് ചെയർമാൻ ബക്കർ അലി വിശദീകരിച്ചു.
പുത്തൂർ റഹ്മാൻ (കെ.എം.സി.സി), ഡോ. കാസിം (ഷിഫ മെഡിക്കൽ), കെ.വി. ഷംസുദ്ദീൻ (ബർജീൽ സെക്യൂരിറ്റിസ്), അബ്ദുൽ ജബ്ബാർ, സൈനുദ്ദീൻ (ഹോട്ട് പാക്ക് ഗ്രൂപ്), അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, അഡ്വ. മുഹമ്മദ് (അബ്ദുറഹ്മാൻ അൽ മുത്തവ്വ അഡ്വക്കറ്റ്സ്), സിറാജ്(ആസ്റ്റർ മെഡിക്കൽ), മുസ്തഫ മല്ലിക്കോട്, വി.ഐ സലിം (ലുലു ഗ്രൂപ്), മിഥുൻ ബിരു(ഗ്രാഫിക് ഇന്റർനാഷനൽ), നജീബ് ഖാദിരി (ഖാദിരി ഗ്രൂപ്), നിഷിൻ സി.എം (നിഷ്ക ജ്വല്ലറി), എ.കെ. ഫൈസൽ (മലബാർ ജ്വല്ലറി), സിദ്ദീഖ് വേലിക്കാക്കത്ത്(കുവൈത്ത്), ഷറഫുദ്ദീൻ, അഡ്വ. അബ്ദുൽ റഷീദ്, അഫീർ പാനൂർ(വൈഡ് റേഞ്ച് മദീന) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡയറക്ടർമാരായ അഡ്വ. ഷെഹ്സാദ് അഹമ്മദ്, സിദാൻ ഹാഷിക്, അഡ്വ. മുഹമ്മദ് യൂസുഫ് എന്നിവർ ചടങ്ങ് ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

