Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ-​യു.​എ​സ്​...

ഇ​ന്ത്യ-​യു.​എ​സ്​ വ്യാ​പാ​ര ക​രാ​റി​നെ പു​ക​ഴ്ത്തി എം.​എ. യൂ​സു​ഫ​ലി

text_fields
bookmark_border
ഇ​ന്ത്യ-​യു.​എ​സ്​ വ്യാ​പാ​ര ക​രാ​റി​നെ പു​ക​ഴ്ത്തി എം.​എ. യൂ​സു​ഫ​ലി
cancel
Listen to this Article

ദു​ബൈ: ഇ​ന്ത്യ-​യു.​എ​സ്​ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നെ പ്ര​ശം​സി​ച്ച്​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​ണ്​.

ക​ട​ൽ വി​ഭ​വ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​ക്കു​ന്ന​തി​ന്​ പു​തി​യ ക​രാ​ർ പി​ന്തു​ണ ന​ൽ​കും. വി​വ​ര സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ അ​നേ​കം പേ​ർ യു.​എ​സി​ലും ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം ക​രാ​റി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ർ​ജ​യി​ലെ ക​ൽ​ബ​യി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ത്യ​യു​ടെ ജി.​ഡി.​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം) അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ-​യു.​എ​സ്​ വ്യാ​പാ​ര ക​രാ​ർ ഈ ​ത​ല​മു​റ​ക്കും ഭാ​വി ത​ല​മു​റ​ക്കും അ​ത്യ​ന്താ​​പേ​ക്ഷി​ത​മാ​ണ്. വ്യ​വ​സാ​യ, വാ​ണി​ജ്യ, പ്ര​ഫ​ഷ​ന​ൽ ത​ല​ങ്ങ​ളി​ലെ​ല്ലാം ക​രാ​ർ ഗു​ണ​ക​ര​മാ​വും. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്​ ക​രാ​ർ വി​ൻ വി​ൻ സാ​ഹ​ച​ര്യ​മാ​ണ്​ സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും യൂ​സു​ഫ​ലി പ​റ​ഞ്ഞു. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ ഒ​പ്പു​വെ​ച്ച വ്യാ​പാ​ര ക​രാ​റു​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. സെ​പ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​രാ​റു​ക​ൾ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക്​ ഇ​തു വ​ലി​യ നോ​ട്ട​മാ​യെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INDIA-USAtrade dealgulfnewsUAEM.A. Yusufaligulfnewsmalayalam
News Summary - M.A. Yusufali praises India-US trade deal
Next Story