Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകായികരംഗത്തെ...

കായികരംഗത്തെ സേവനങ്ങൾക്ക്​ എം.എ. യൂസുഫലിക്ക് അംഗീകാരം

text_fields
bookmark_border
കായികരംഗത്തെ സേവനങ്ങൾക്ക്​ എം.എ. യൂസുഫലിക്ക് അംഗീകാരം
cancel

അബൂദബി: യു.എ.ഇ.യിലെ കായികരംഗത്തിന് നൽകിയ സേവനങ്ങൾക്ക്  പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് രാജ്യത്തി​​​െൻറ ആദരവ്. അബൂദബി എമിറേറ്റ്സ്​ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്​യാനാണ്​ യൂസുഫലിയെ ഉപഹാരം നൽകി ആദരിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യക്കാരനാണ് യൂസുഫലി. അബൂദബി പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി, ദേശീയ ഒളിമ്പിക്സ്​ കമ്മിറ്റി അധ്യക്ഷൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശീയ ഒളിമ്പിക്സ്​ കമ്മിറ്റിയുടെയും ജനറൽ അതോറിറ്റി ഓഫ് യൂത്ത് സ്പോർട്സ് വെൽഫെയർ മന്ത്രാലയത്തി​​​െൻറയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMA Yusuff ali
News Summary - ma yusafali-uae-gulf news
Next Story