ആക്രമണങ്ങളില്‍ തളരില്ല; മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല -എം.എ. യൂസുഫലി Video
text_fieldsദുബൈ: സമൂഹമാധ്യമങ്ങളിലൂടെ ഒറ്റപ്പെടുത്തി ആക്രമിച്ചാലും താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും തുടരുമെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി. ഒരുപാട് പേര്‍ക്ക് ജോലിയും മറ്റും നല്‍കാന്‍ കഴിയുന്നതുപോലെതന്നെ ഇത്തരം പ്രവർത്തനങ്ങളും നന്മയുള്ളതാണെന്ന് തിരിച്ചറിയുന്ന ആളാണ് താന്‍. ഇങ്ങനെ സമൂഹമാധ്യമങ്ങള്‍ വഴി ആക്രമിക്കുന്നതിലൂടെ താന്‍ തളരില്ലെന്നും അള്ളാഹു അതിനുള്ള കരുത്തും പിന്തുണയും നല്‍കുന്നുണ്ടെന്നും യൂസുഫലി പറഞ്ഞു.
ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ പറ്റി തനിക്ക് വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് കോടതിയിൽ നടക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ വിഷയത്തിൽ നടത്തുന്നില്ലെന്നും യൂസുഫലി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ സഹായം നല്‍കിയത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് യു.എ.ഇയിലെ അജ്മാനില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
