പ്രതിസന്ധി താൽകാലികം; ഇൗ കാലവും കടന്നുപോകും -എം.എ. യൂസുഫലി
text_fieldsദുബൈ: കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി താൽകാലികമാണെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക വൈസ് ചെയർമാനുമായ എം.എ. യൂസുഫലി. യു.എ.ഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുമായി റമദാൻ ഒാൺലൈൻ മീഡിയാ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് നാടുകളെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രതിസന്ധി ആദ്യ സംഭവമല്ല. ഗൾഫ് യുദ്ധവും സാമ്പത്തിക മാന്ദ്യവും ഇന്ധന വിലയിടിവും മുമ്പും ഗൾഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ ഗൾഫ് രാജ്യങ്ങൾ ഇൗ പ്രതിസന്ധിയെയും വൈകാതെ മറികടക്കും. ആത്മവിശ്വാസവും പ്രതീക്ഷയും പ്രാർഥനയും മുറുകെപ്പിടിച്ച് മുന്നോട്ടുപോകേണ്ട സമയമാണ്.
ഭക്ഷണത്തിനും മരുന്നിനും യാതൊരു കുറവുമുണ്ടാവില്ല എന്ന് യു.എ.ഇയിലെ ഭരണാധികാരികൾ ആദ്യമേ വ്യക്തമാക്കിയിരുന്നു. നിർദേശങ്ങൾക്കനുസൃതമായി അടുത്ത 9-12 മാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ ഞങ്ങളും മറ്റ് റീെട്ടയിൽ^ഭക്ഷമേഖലാ സംരംഭകരും സംഭരിച്ചിട്ടുണ്ട്. ഇനിയും സ്റ്റോക്ക് വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നു. അടുത്ത ദിവസങ്ങളിലായി 12 പ്രത്യേക വിമാനങ്ങൾ കൂടി ഭക്ഷ്യസാധനങ്ങളുമായി എത്തും.
ചെറുകിട-വൻകിട വ്യവസായികളും തൊഴിലാളികളുമെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്. എങ്കിലും ഞങ്ങളെ വിശ്വസിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നിലപാട് സ്വീകരിക്കില്ല. അവരുടെ ശമ്പളം മുടങ്ങാതെ ശ്രദ്ധിക്കുന്നുണ്ട്. കോവിഡിന് ഉടൻ മരുന്ന് കണ്ട് പിടിക്കുമെന്നാണ് പ്രതീക്ഷ. അതുകഴിഞ്ഞാൽ ഇരട്ടി ഉൗർജത്തോടെ ലോകം ഉയർത്തെഴുന്നേൽക്കും.
കൊറോണയോടൊപ്പം ജീവിക്കേണ്ടി വന്നാൽ അതിനു വേണ്ടിയുള്ള തയാറെടുപ്പുകളും നടത്തണം. കേന്ദ്ര^കേരള സർക്കാറുകൾ അവരുടെ പരിമിതികൾക്കുള്ളിൽനിന്ന് നന്നായി പ്രവർത്തിക്കുന്നുണ്ട്.
പൗരൻമാരെേന്നാ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്ത് പിടിക്കുന്നവരാണ് യു.എ.ഇയിലെ ഭരണാധികാരികൾ. ഒരു കോടി ഭക്ഷണപ്പൊതികളുടെ പദ്ധതി ഒന്നര കോടിയും കവിഞ്ഞത് ഇതിന് ഉദാഹരണമാണ്. ലോകം മുഴുവൻ പ്രതിസന്ധിയിലാണ്. ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുണ്ടെന്ന് കരുതിയ അമേരിക്കയും ബ്രിട്ടനും ജർമനിയുമെല്ലാം കോവിഡിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ബുദ്ധിമുട്ടിലാണ്. കേരളം വ്യവസായ പരമായും വിദ്യാഭ്യാസ പരമായും ഇനിയും വികസിക്കേണ്ടതുണ്ട്. കൺസ്യൂമർ സ്റ്റേറ്റ് എന്ന ലേബലിൽനിന്ന് മാറി സ്വയം പര്യാപ്തരാകണം. ഇത് സർക്കാറിെൻറ മാത്രം ഉത്തരവാദിത്വമല്ല.
സ്വകാര്യ സംരംഭകരും ഇത്തരം നിക്ഷേപങ്ങൾ നടത്തണം. എന്നാൽ, നിക്ഷേപകരെ ആട്ടിയോടിക്കുന്ന സമീപനം കേരളത്തിലുള്ളവരും ഉപേക്ഷിക്കണം. തളർന്നുപോകേണ്ട സമയമല്ലെന്നും ഇൗ കാലവും കടന്നുപോകുമെന്നും യൂസുഫലി പറഞ്ഞു. യു.എ.ഇയിലെ പ്രിൻറ്-വിഷ്വൽ, റേഡിയോ, ഒാൺലൈൻ മാധ്യമ പ്രവർത്തകർ മജ്ലിസിൽ ആശയവിനിമയം നടത്തി.. ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻസ് ഒാഫിസർ വി. നന്ദകുമാർ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
