എം.എ. യൂസുഫലി ഷാർജ പുസ്തകോത്സവത്തിലെ 'ഗൾഫ് മാധ്യമം' സ്റ്റാളിലെത്തി
text_fields‘ഗൾഫ് മാധ്യമം’ സ്റ്റാളിലെത്തിയ എം.എ. യൂസുഫലി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിന്റെ ‘കനൽപഥങ്ങൾ താണ്ടി’ എന്ന പുസ്തകം ഏറ്റുവാങ്ങുന്നു
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗൾഫ് മാധ്യമം' സ്റ്റാളിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എത്തി. പുസ്തകോത്സവ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തിലും എത്തിയത്. ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിന്റെ 'കനൽപഥങ്ങൾ താണ്ടി' പുസ്തകം യൂസുഫ് അലി ഏറ്റുവാങ്ങി.
'മാധ്യമം' കുടുംബത്തിന് എന്റെ അഭിനന്ദനങ്ങൾ എന്ന കുറിപ്പും എഴുതിനൽകിയാണ് അദ്ദേഹം മടങ്ങിയത്. ഒരു മണിക്കൂറോളം പുസ്തകമേളയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

