ജനക്ഷേമ ദൗത്യത്തിൽ മറ്റൊരു നാഴികക്കല്ല് –യൂസുഫലി എം.എ
text_fieldsദുബൈ: ക്രാന്തദർശികളായ യു.എ.ഇ നേതൃത്വം മികച്ച പ്രഫഷനലുകൾക്ക് അവസരം നൽകുന്നതിലും രാജ്യത്തിെൻറ സർവോൻമുഖ വികസനത്തിലും എത്രമാത്രം കരുതൽ പുലർത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് തൊഴിൽ^വിസ നയം മാറ്റ തീരുമാനമെന്ന് ലുലുഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ അഭിപ്രായപ്പെട്ടു.
ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ) കൂടുതൽ ശക്തിപ്പെടും. ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കുന്നത് റിക്രൂട്ട്മെൻറ് പ്രക്രിയ അതീവ സുഗമമാക്കാനും വിവിധ സ്ഥാപനങ്ങൾക്ക് വൈവിധ്യമാർന്ന രാജ്യങ്ങളിൽ നിന്ന് മാനവ വിഭവശേഷി സ്വരൂപിക്കാനും സഹായകമാവും. ചെറിയ മുതൽ മുടക്കിൽ ലഭ്യമാക്കുന്ന നിർബന്ധിത ഇൻഷുറൻസ് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യും.
നൂറു ശതമാനം നിക്ഷേപത്തിന് അവസരം, പ്രഫഷനലുകൾക്ക് ദീർഘകാല വിസ, സാമ്പത്തിക വളർച്ചക്ക് ഉതകുന്ന വിവിധ പദ്ധതികൾ എന്നിവക്ക് പുറമെ പ്രഖ്യാപിക്കപ്പെട്ട ഇൗ വിസാ നയം മേഖലയുടെ സാമ്പത്തിക^നിക്ഷേപ പ്രഭവകേന്ദ്രമായി യു.എ.ഇയെ മാറ്റുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
