Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനുഷ്യരുടെ സങ്കടങ്ങൾ...

മനുഷ്യരുടെ സങ്കടങ്ങൾ മാറ്റുകയാണ് ലക്ഷ്യം -എം.എ. റസാഖ് മാസ്റ്റർ

text_fields
bookmark_border
മനുഷ്യരുടെ സങ്കടങ്ങൾ മാറ്റുകയാണ് ലക്ഷ്യം -എം.എ. റസാഖ് മാസ്റ്റർ
cancel
camera_alt

കെ.എം.സി.സിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബാബു എടക്കുളം റസാഖ് മാസ്റ്റർ എം.എൽ.എക്ക് കൈമാറുന്നു

ദുബൈ: ജാതി,മത,രാഷ്‌ട്രീയ ഭേദമന്യേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് കുന്ദമംഗലം എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും സി.എച്ച് സെന്റർ ദുബൈ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്‍റ്​ കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.എം. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമല മുഖ്യപ്രഭാഷണം നടത്തി. ബാബു എടക്കുളം, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, അഡ്വ. സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, സെയ്തുമുഹമ്മദ് കുറ്റിക്കാട്ടൂർ, വലിയാണ്ടി അബ്‌ദുല്ല, ജില്ല ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, എ.പി. മൊയ്തീൻ കോയ ഹാജി, മൊയ്തു അരൂർ, സുഫൈദ് ഇരിങ്ങണ്ണൂർ, മജീദ് കുയ്യോടി, ഷംസു മാത്തോട്ടം, മജീദ് കൂനഞ്ചേരി, യു.പി. സിദീഖ്, ജസീൽ കായണ്ണ, കെ.സി. സിദ്ദിഖ് എന്നിവർ സംസാരിച്ചു.

ആക്ടിങ്​ ജനറൽ സെക്രട്ടറി മൂസ കൊയമ്പ്രം സ്വാഗതവും സെക്രട്ടറി വി.കെ.കെ. റിയാസ് നന്ദിയും പറഞ്ഞു. ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബാബു എടക്കുളം റസാഖ് മാസ്റ്റർക്ക് കൈമാറി. കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുൾപ്പെടെ വിവിധ മണ്ഡലം കമ്മിറ്റികളും മെമെന്റോ കൈമാറുകയും ഷാളണിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMA RazakGulf Update
News Summary - M.A. Razak Master
Next Story