ആഡംബര കാറുകള്‍, കാഷ് പ്രൈസുകള്‍; അവസാന ഭാഗ്യശാലികള്‍ക്കായി ഷാര്‍ജ കാത്തിരിക്കുന്നു
text_fieldsഷാര്‍ജ: ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ) സംഘടിപ്പിക്കുന്ന രണ്ടാം ഷാര്‍ജ ഷോപ്പിങ് പ്രമോഷനുകളുടെ സമാപന ചടങ്ങിന് ഷാര്‍ജ അല്‍ മജാസ് വാട്ടര്ഫ്രൻറ് വെള്ളിയാഴ്ച ആതിഥേയത്വം വഹിക്കും. സംഗീതശോഭയുള്ള ഷാര്‍ജ ജലധാര പ്രദര്‍ശനം ആസ്വദിക്കുന്നതിനൊപ്പം അവസാന നറുക്കെടുപ്പില്‍ അവശേഷിക്കുന്ന പുതിയ കാറുകളും (മിനി കൂപ്പര്‍) നിരവധി സമ്മാനങ്ങളും നേടാന്‍ ഷോപ്പര്‍മാര്‍ക്ക് ഇപ്പോഴും അവസരമുണ്ട്. സവായ വാകില്‍ നടന്ന അഞ്ചാമത് നറുക്കെടുപ്പില്‍ സ്വദേശിയായ സുഹൈല്‍ അബ്ദുല്‍ റഹ്മാന് മിനികൂപ്പര്‍ നേടിയിരുന്നു. ഷാര്‍ജ ടെലിവിഷന്‍ നറുക്കെടുപ്പ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
പ്രമോഷനുകളുടെ അവസാന ഘട്ടം ആയപ്പോള്‍ ഷാര്‍ജയിലെ ഷോപ്പിങ് മാളുകളില്‍ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്.സി.സി.ഐ ഇക്കണോമിക് റിലേഷന്‍സ് ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടറും പ്രമോഷനുകളുടെ ജനറല്‍ കോഒാഡിനേറ്ററുമായ ഇബ്രാഹിം റാഷിദ് അല്‍ ജര്‍വാന്‍ പറഞ്ഞു. ഷാര്‍ജ ഷോപ്പിങ് പ്രമോഷന് റീട്ടെയില്‍ മേഖലക്ക് മത്സരാധിഷ്ഠിത ഉത്തേജനം നല്‍കിയിട്ടുണ്ടെന്ന് ചേംബറിലെ ഫെസ്റ്റിവല്‍ ആന്‍ഡ് എക്സിബിഷന് വിഭാഗം മേധാവി ഹന അല്‍ സുവൈദി പറഞ്ഞു.

