Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിലാളികൾക്ക്​...

തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം ഇന്നുമുതൽ

text_fields
bookmark_border
തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം ഇന്നുമുതൽ
cancel

ദുബൈ: തൊഴിലാളികൾക്ക്​ വേനൽക്കാലത്ത്​ അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്​ച മുതൽ നിലവിൽ വരും. തുറസ്സായ സ്​ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ​ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന്​ വരെയാണ്​ വിശ്രമമനുവദിക്കേണ്ടത്​. സെപ്​റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും. ചൂട്​ ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്​ മാനവ വിഭവശേഷി മന്ത്രാലയം വിശ്രമം അനുവദിക്കുന്നത്​.

ഏതെങ്കിലും സ്​ഥാപനം ഇക്കാര്യത്തിൽ വീഴ്​ചവരുത്തുന്ന​തായി ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പറായ 80060ലേക്ക്​ വിളിച്ച്​ അറിയിക്കാം​. നാലു പ്രധാന ഭാഷകളിൽ 24 മണിക്കൂറും ടോൾഫ്രീ നമ്പറിൽ അറിയിക്കാൻ സാധിക്കും. വിശ്രമമനുവദിക്കുന്നതിന്‍റെ പേരിൽ തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറിൽ വർധിപ്പിക്കാൻ പാടില്ല. എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്​താൽ അധികനേരത്തെ ജോലിക്ക്​ പ്രത്യേക കൂലി നൽകണം.

തൊഴിലുടമകൾ ജോലിസ്ഥലത്തെ ഒരു പ്രധാന സ്​ഥലത്ത്​ ദൈനംദിന ജോലി സമയത്തി​െൻറ സമയക്രമം രേഖപ്പെടുത്തി പട്ടിക സ്ഥാപിക്കണം.അറബിക്ക് പുറമെ, തൊഴിലാളികൾക്ക്​ മനസ്സിലാകുന്ന ഭാഷയിലും ഇതുണ്ടാകണം. മെഷീനുകളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കു​േമ്പാൾ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ​ മുൻകരുതൽ വേണമെന്നും​ നിർദേശിച്ചിട്ടുണ്ട്​.

പിഴ 50,000 ദിർഹം വരെ

തൊഴിലാളികൾക്ക്​ വിശ്രമമനുവദിക്കുന്നതിൽ വീഴ്​ച വരുത്തുന്ന സ്​ഥാപനങ്ങൾക്ക്​ 5000 മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും. ഒരു തൊഴിലാളിക്ക്​ 5000 ദിർഹം എന്ന നിലയിലാണ്​ പിഴ. നിരവധി തൊഴിലാളികളുണ്ടെങ്കിൽ പരമാവധി 50000 ദിർഹം പിഴ ഈടാക്കും.

'ചൂടിൽനിന്ന്​ സുരക്ഷ' കാമ്പയിന്​ തുടക്കം

അബൂദബി: തൊഴിലാളികളെ ചൂടിൽനിന്ന്​ സുരക്ഷിതരാക്കാൻ​ ബോധവത്​കരണവുമായി 'ചൂടിൽനിന്ന്​ സുരക്ഷ' കാമ്പയിന്​ അബൂദബി പൊതുജനാരോഗ്യ കേന്ദ്രം തുടക്കം കുറിച്ചു. തൊഴിലുടമകളും സൂപ്പർവൈസർമാരും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ അവബോധം സൃഷ്​ടിക്കാനാണ്​ കാമ്പയിൻ.

കനത്ത വെയിലിൽ ജോലി ​െചയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രയാസങ്ങളും സുരക്ഷാ മാർഗങ്ങളും തൊഴിലാളികളെയും ബോധവത്​കരിക്കും. തൊഴിലാളികളെയും തൊഴിലുടമകളെയും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവത്കരിക്കാൻ​ അബൂദബി സർക്കാറിനുള്ള താൽപര്യം കാമ്പയിൻ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന്​ പൊതുജനാരോഗ്യ കേന്ദ്രം ഡയറക്​ടർ ജനറൽ മത്വാർ അൽ നുഐമി പറഞ്ഞു. ചൂട് മൂലമുണ്ടാകുന്ന പരിക്കുകളുടെ എണ്ണം കുറക്കാൻ​ നിയന്ത്രണവും കാമ്പയിനും ഗുണം ചെയ്യും.

അബൂദബിയിലെ നിർമാണം, മാലിന്യം, ഊർജം, ടൂറിസം, സംസ്​കാരം, ആരോഗ്യം, ഗതാഗതം, ഭക്ഷ്യം എന്നീ മേഖലകളിലെ സർക്കാറി​െൻറ പങ്കാളികളായ സ്​ഥാപനങ്ങളുമായി ചേർന്നാണ്​ കാമ്പയിൻ സംഘടിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workersLunch break
News Summary - Lunch for workers from today
Next Story