ഉദ്ധരണികളെ ഉദ്യാനമാക്കി 'ലുമിനോസ്'
text_fields‘ലുമിനോസ്’പ്രദർശനം സന്ദർശിക്കുന്നവർ
ഷാർജ: സ്വദേശി കലാകാരനും കാലിഗ്രഫറുമായ മുഹമ്മദ് മന്ദിയുടെ 'ലുമിനോസ്'പ്രദർശനം ഷാർജ കാലിഗ്രഫി മ്യൂസിയത്തിൽ ആരംഭിച്ചു. ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് സലീം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ശേഷം ശൈഖ് അബ്ദുറഹ്മാൻ പ്രദർശനങ്ങൾ കാണുകയും വിവരങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുത്താൻ ആൽ നഹിയാെൻറയും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഉദ്ധരണികളാണ് കാലിഗ്രഫി ചിത്രങ്ങളായി ലോകത്തോട് സംവദിക്കുന്നത്. ദിവാനി കാലിഗ്രാഫിക്ക് പുറമേ അക്രിലിക് നിറങ്ങളും ചാലിച്ചാണ് വാക്കുകളെ പൂക്കളാക്കി മാറ്റിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

