ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം
text_fieldsലുലു വേൾഡ് ഫുഡ് ഫെസ്റ്റിന്റെ ദൃശ്യം
അബൂദബി: ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. ലോകത്തെ വിവിധയിടങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവയുമായാണ് ഫെസ്റ്റ് യു.എ.ഇയിലെ ലുലു സ്റ്റോറുകളിൽ തുടങ്ങിയിരിക്കുന്നത്.
അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ പഴം, പച്ചക്കറി, ഇറച്ചി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
കിച്ചൺ അപ്ലയൻസുകൾക്ക് 50 ശതമാനം വരെ ഓഫറും ലഭ്യമാണ്. ഡിന്നർവെയർ, എയർ ഫ്രയർ, മൈക്രോവെൻ, സ്മൂത്തി മേക്കേഴ്സ് അടക്കം നിരവധി ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ഉള്ളത്. പാചകമികവ് വിളിച്ചോതി, ലോകത്തെ വിവിധയിടങ്ങളിൽനിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്റെ ഭാഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാഗമായുള്ള ഓഫറുകളുണ്ട്. മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ പർച്ചേസ് ചെയ്യുന്നവർക്ക് 20 ശതമാനം വരെ അധിക ഓഫറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

