Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുലു വേൾഡ് ഫുഡിന്...

ലുലു വേൾഡ് ഫുഡിന് തുടക്കം

text_fields
bookmark_border
ലുലു വേൾഡ് ഫുഡിന് തുടക്കം
cancel

ദുബൈ: ഗൾഫ് മേഖലയിലെ റീട്ടെയ്ൽ വാണിജ്യ രംഗത്തിന് കൂടുതൽ ഉണർവേകി വേൾഡ് ഫുഡിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങളും വിപുലമായ വിഭവങ്ങളുമാണ് ജി.സി.സിയിലെ ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ മെസ്സാൻ ഹോൾഡിങ് ചെയർമാൻ മുൻതാസർ ജാസിം അൽവസ്സാൻ, അൽബഹാർ ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് അൽ ബഹാർ, അൽ ഹജേരി മാനേജിങ് ഡയറക്ടർ ബദർ എൻ അൽ ഹജേരി എന്നിവർ ചേർന്ന് കുവൈത്തിലെ അൽ റായ് ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു.

ജി.സി.സിയിലെ റീട്ടെയ്ൽ മേഖലയുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യമാണ് വിപണിയിൽ ഉള്ളത്. ആശങ്കയുടെ ആവശ്യമില്ലെന്നും ജിസിസിയിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും അദേഹം വ്യക്തമാക്കി.

ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളും വിഭവങ്ങളും രുചിവൈവിധ്യങ്ങളുമാണ് വേൾഡ് ഫുഡിൽ ഉള്ളത്. കിച്ചൺ ഉത്പന്നങ്ങൾക്ക് ഉൾപ്പടെ പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ലൈവ് കുക്കിങ്ങ് സെഷനുകളും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പർച്ചേസിങ്ങിനും മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulugulfnewsUAE
News Summary - Lulu World Food begins
Next Story