കമ്മിറ്റ് ടു ഫിറ്റ്നസ് പദ്ധതിയുമായി ലുലു
text_fieldsലുലുവിൽ ആരംഭിച്ച ‘കമ്മിറ്റ് ടു ഫിറ്റ്നസ്’ വിപണനമേള
അബൂദബി: ഫിറ്റ്നസ് ഉൽപന്നങ്ങളുടെ വിപുല നിരയൊരുക്കി ലുലുവിൽ 'കമ്മിറ്റ് ടു ഫിറ്റ്നസ്' വിപണനമേളക്ക് തുടക്കം.ജിം ഉപകരണങ്ങൾ, പരിശീലനങ്ങൾക്കുപയോഗിക്കുന്ന പാദരക്ഷകൾ, വസ്ത്രങ്ങൾ അടക്കം മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലുലുവിൽ നിന്നും സ്വന്തമാക്കാം. ആഗസ്റ്റ് 10 വരെ നടക്കുന്ന മേളയിൽ 70 ശതമാനം വരെ ഇളവുണ്ട്. അൽ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ മേളയുടെ ഉദ്‌ഘാടനം നടന്നു.
ലുലു ഹൈപ്പർ മാർക്കറ്റ് ദുബൈ റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ, റീജനൽ മാനേജർ ഹുസേഫ മൂസ രൂപവാല, രണ്ടുതവണ മിസ്റ്റർ കേരളയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ബോഡിബിൽഡർ അഭിലാഷ് മനോഹരൻ, ഫദൽ ഷാ, കെ.ടി. ബെനീഷ്, ബോഡി ബിൽഡിങ് കോച്ച് ഇല്യാസ് എന്നിവർ സംബന്ധിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിൽ ലുലു പ്രതിജ്ഞാബന്ധരാണെന്ന് കെ.പി. തമ്പാൻ പറഞ്ഞു.

