Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ ഫെസ്​റ്റുമായി...

ഇന്ത്യ ഫെസ്​റ്റുമായി ലുലു

text_fields
bookmark_border
ഇന്ത്യ ഫെസ്​റ്റുമായി ലുലു
cancel
camera_alt

റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആരംഭിച്ച ‘ഇന്ത്യ ഫെസ്​റ്റ്​’അബൂദബി അൽ വഹദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഉദ്​ഘാടനം ചെയ്​തശേഷം ഇന്ത്യൻ അംബാസഡർ പവൻ കപൂറും ലുലു ഗ്രൂപ്​​ സി.സി.ഒ സൈഫീ രൂപവാലയും സന്ദർശിച്ചപ്പോൾ

ദുബൈ: ഇന്ത്യയുടെ 72ാം റിപ്പബ്ലിക്​ ദിനാഘോഷത്തോടനുബന്ധിച്ച്​ ജി.സി.സി രാജ്യങ്ങളിലുടനീളം പത്തു​ ദിവസത്തെ 'ഇന്ത്യ ഫെസ്​റ്റ്​'ആഘോഷമൊരുക്കി ലുലു ഗ്രൂപ്​​.

ഇന്ത്യയുടെ ഭക്ഷ്യ, സാംസ്​കാരിക, വസ്​ത്ര മേഖലകളിലെ വൈവിധ്യങ്ങൾ ഉപഭോക്​താക്കൾക്കായി ഒരുക്കിയാണ്​ ജി.സി.സിയിലെ 198 സ്​റ്റോറുകളിലും ലുലു ഇന്ത്യ ഫെസ്​റ്റ്​ സംഘടിപ്പിക്കുന്നത്​. ഇന്ത്യയിൽ നിന്ന്​ ഇറക്കുമതി ചെയ്​ത വ്യത്യസ്​തങ്ങളായ ഭക്ഷ്യ വിഭവങ്ങൾ ഈ ദിവസങ്ങളിൽ ലുലുവി​െൻറ എല്ലാ സ്​റ്റോറുകളിലും ലഭ്യമാവും. ഇതിന്​ പുറമെ, ലുലു സ്​റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്​ഫോമുകളിലും സാംസ്​കാരിക പരിപാടികളും മത്സരങ്ങളും നടക്കും. ഫ്രഷ്​ ഫ്രൂട്ട്​സ്​, പച്ചക്കറികൾ, മാംസം, പരമ്പരാഗത വസ്​ത്രങ്ങൾ തുടങ്ങിയവയിലായി പതിനായിരത്തോളം ഉൽപന്നങ്ങളാണ്​ ലുലുവിലുള്ളത്​.

വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്​ഥന്മാർ 'ഇന്ത്യ ഫെസ്​റ്റ്​'ഉദ്​ഘാടനം ചെയ്​തു. യു.എ.ഇയിൽ ഇന്ത്യൻ അംബാസഡർ പവൻ കപൂറാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. അബൂദബി അൽ വഹദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ്​​ സി.സി.ഒ സൈഫീ രൂപവാല, ഇമറാത്തി സെലബ്രിറ്റി ​േബ്ലാഗർ ഖാലിദ്​ അൽ അമീരി തുടങ്ങിയവർ പ​ങ്കെടുത്തു. കശ്​മീരി കുങ്കുമപ്പൂവി​െൻറ വിപണനോദ്​ഘാടനവും നടന്നു.

കോവിഡി​െൻറ കാലത്ത്​ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ലുലു ഗ്രൂപ്​​ പ്രധാന പങ്ക്​ വഹിക്കുന്നുണ്ടെന്ന്​ പവൻ കപൂർ പറഞ്ഞു. ഇന്ത്യ- യു.എ.ഇ വ്യാപാരത്തിൽ ലുലു വഹിക്കുന്ന പങ്ക്​ വലുതാണെന്നും പോസിറ്റിവായി മുന്നോട്ടുപോകണമെന്ന ചിന്തകൾക്ക്​ അടിവരയിടുന്നതാണ്​ ഇത്തരം ഫെസ്​റ്റുകളെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. 18ാം വർഷവും ഇന്ത്യ ഫെസ്​റ്റ്​ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഇന്ത്യയിൽനിന്ന്​ 500 ദശലക്ഷം ഡോളറി​െൻറ ഉൽപന്നങ്ങളാണ്​ ഇറക്കുമതി ചെയ്യുന്നതെന്നും ഇത്​ എല്ലാ വർഷവും വർധിക്കുന്നുണ്ടെന്നും സൈഫീ രൂപവാല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluIndia Fest
Next Story