ആരോഗ്യപരമായ ജീവിതശൈലിക്ക് ഗെയിംസുമായി ലുലു
text_fieldsലുലുവിൽ ആരംഭിച്ച ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് പ്രഖ്യാപന ചടങ്ങ്
അബൂദബി: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഗെയിംസുമായി ലുലു. ആരോഗ്യം, ശാരീരികക്ഷമത തുടങ്ങിയവ ജീവിത രീതിയായി മാറ്റുക എന്ന ലക്ഷ്യത്തോടെ ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് 2026ന് ആണ് ലുലു തുടക്കമിട്ടത്. അബൂദബി അൽ വഹ്ദ മാളിൽ ആരംഭിച്ച കമ്യൂണിറ്റി എൻഗേജ്മെന്റ് ഇനീഷേറ്റീവിന്റെ വാക്ക് ടു മാർസ് പദ്ധതിയിൽ ഭാഗമാകാൻ സന്ദർശകർക്ക് അവസരമുണ്ട്. ഇവിടെ ട്രഡ് മില്ലില്‍ നടന്ന് പദ്ധതിയുടെ ഭാഗമാകാം. ലുലുവിലെ രജിസ്ട്രേഷൻ കിയോസ്കിലെത്തി ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് 2026ന് രജിസ്റ്റർ ചെയ്യാം.
ഫെബ്രുവരി 6 മുതൽ 15 വരെയാണ് അബൂദബിയിൽ ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് നടക്കുക. ലോകമെമ്പാടുമുള്ള 25000 കായിക പ്രതിഭകൾ ഓപൺ മാസ്റ്റേഴ്സിനെത്തും. 30 ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ആരോഗ്യമുള്ള ജീവിതം എന്നതാണ് കായികമേളയുടെ സന്ദേശം. ഇനീഷേറ്റീവിന്റെ ഭാഗമായി 54 ദശലക്ഷം കിലോമീറ്റർ സ്റ്റെപ്പുകൾ എന്ന പദ്ധതിയിൽ ഭാഗമാകാൻ 30 ലധികം സ്പോർട്ട്സ് ഇനങ്ങളിൽനിന്ന് ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കാം. അബൂദബി ഓപൺ മാസ്റ്റേഴ്സ് ഗെയിംസ് ചീഫ് ഡയറക്ടർ സലേം അൽ അക്ബരി പദ്ധതി ഉദ്ഘടനം ചെയ്തു. ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ചീഫ് സസ്റ്റെനെബിളിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

