Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഊ​ർ​ജ സം​ര​ക്ഷ​ണ...

ഊ​ർ​ജ സം​ര​ക്ഷ​ണ കാ​മ്പ​യി​നു​മാ​യി ലു​ലു

text_fields
bookmark_border
ഊ​ർ​ജ സം​ര​ക്ഷ​ണ കാ​മ്പ​യി​നു​മാ​യി ലു​ലു
cancel
camera_alt

ലു​ലു സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല യു.​എ.​ഇ എ​ന​ർ​ജി ആ​ൻ​ഡ് പെ​ട്രോ​ളി​യം വ​കു​പ്പ് അ​ണ്ട​ർ  സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഷ​രീ​ഫ് അ​ൽ ഉ​ലാ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ‘സേ​വ് ടു ​സ​സ്റ്റൈ​ൻ’ കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ക്കു​ന്നു

അ​ബൂ​ദ​ബി: പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​ക്കു​ന്ന​തി​ന് ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പ്ര​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച്​ ‘സേ​വ് ടു ​സ​സ്റ്റൈ​ൻ’ കാ​മ്പ​യി​നു​മാ​യി ലു​ലു. യു.​എ.​ഇ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കാ​മ്പ​യി​ൻ. ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​ബോ​ധം ന​ൽ​കു​ക​യാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് കാ​മ്പ​യി​ൻ.

‘സേ​വു ടു ​സ​സ്റ്റൈ’​ന്റെ ഭാ​ഗ​മാ​യി മി​ക​ച്ച ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ലു​ലു സ്റ്റോ​റു​ക​ളി​ൽ മു​ൻ​തൂ​ക്കം ന​ൽ​കും. വീ​ടു​ക​ളി​ൽ ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളും കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കു​വെ​ക്കും.

ലു​ലു സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല യു.​എ.​ഇ എ​ന​ർ​ജി ആ​ൻ​ഡ് പെ​ട്രോ​ളി​യം വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഷ​രീ​ഫ് അ​ൽ ഉ​ലാ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ‘സേ​വ് ടു ​സ​സ്റ്റൈ​ൻ’ കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ച്ചു.

സു​സ്ഥി​ര​ത സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു.​എ.​ഇ​യു​ടെ ദൗ​ത്യ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്ന​താ​ണ് കാ​മ്പ​യി​നെ​ന്നും ആ​ളു​ക​ൾ​ക്ക് ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്റെ പ്ര​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എ​ൻ​ജി​നീ​യ​ർ ഷ​രീ​ഫ് അ​ൽ ഉ​ലാ​മ പ​റ​ഞ്ഞു. ലു​ലു ചീ​ഫ് ഓ​പ​റേ​റ്റി​ങ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി ഓ​ഫി​സ​ർ സ​ലിം വി.​ഐ, ലു​ലു മാ​ർ​ക്ക​റ്റി​ങ്ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, ലു​ലു അ​ബൂ​ദ​ബി റീ​ജ്യ​ൻ ഡ​യ​റ​ക്ട​ർ ടി. ​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignluluenergyConservation
News Summary - Lulu with energy conservation campaign
Next Story