ഓണാഘോഷം: ഈസി കുക്ക് ബോക്സുമായി ലുലു
text_fieldsദുബൈ: ഓണാഘോഷത്തിെൻറ ഭാഗമായി പ്രമുഖ റീടെയിൽ ഗ്രൂപ്പായ ലുലു 'ഈസി കുക്ക് ബോക്സ്' അവതരിപ്പിക്കുന്നു. കേരളീയ വിഭവങ്ങളുടെ വലിയ ശേഖരവും ഇതോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭിക്കും. പലവ്യഞ്ജന കിറ്റിന് 70 ദിർഹം, പച്ചക്കറി കിറ്റിന് 40.50 ദിർഹം, പായസത്തിന് 19.90 ദിർഹം ഓണസദ്യ 24.50 എന്നിങ്ങനെയാണ് വില.
1000 ടണിലധികം പഴങ്ങളും പച്ചക്കറികളും പൂക്കളുമടക്കം സമാഹരിച്ച് ഷോപ്പുകൾ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. മിതമായ നിരക്കിൽ സാമ്പാർ, അവിയൽ, എരിശേരി, കൂട്ടുകറി എന്നിവയുടെ ഈസി കുക്ക് ബോക്സുകളാണ് ഷോപ്പുകളിൽ ഇപ്പോഴുള്ളത്. ഓണാഘോഷത്തോടനുബന്ധിച്ച് സാരി, ചുരിദാർ എന്നിവ 100 ദിർഹം ചെലവിൽ വാങ്ങുേമ്പാൾ 50 ദിർഹമിെൻറ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.

