ആവേശംനിറച്ച് ലുലു വാക്കത്തോൺ; പങ്കെടുത്തത് 23,000 ത്തിലധികം പേർ
text_fieldsലുലു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത നടൻ ആസിഫ് അലി പങ്കെടുത്തവർകൊപ്പം സെൽഫിയെടുക്കുന്നു
ദുബൈ: ആയിരങ്ങൾ ഒഴുകിയെത്തിയ ലുലു വാക്കത്തോൺ 2025ന് ആവേശകരമായ പരിസമാപ്തി. യു.എ.ഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബൈ മംസാർ പാർക്കിൽ സംഘടിപ്പിച്ച വാക്കത്തോണിൽ 23,000 ത്തിലധികം പേരാണ് പങ്കെടുത്തത്.
കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ ഓഫ് കമ്മ്യൂണിറ്റി കാമ്പയിനിന്‍റെ പ്രാധാന്യം പങ്കുവച്ച് മൂന്ന് കി.മീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ സുസ്ഥിരത, ആരോഗ്യകരമായ ജീവിതശൈലി എന്നീ സന്ദേശങ്ങൾ കൂടി പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ.
മുഖ്യാതിഥിയായി എത്തിയ സിനിമാതാരം ആസിഫ് അലി ഫ്ലാഗ് ഓഫ് നിർവഹിച്ചു. അറബ് നടൻ അഹ്മദ് സെയ്ഫ്, ഫിലിപ്പിനോ സെലിബ്രിറ്റി ഒ.എം.ജി-മാർക്ക്, ഫുട്ബാൾ താരം അബ്ദുൽഫത്ത ബർസാമ എന്നിവരും വാക്കത്തോണിൽ ഭാഗമായി.
സുസ്ഥിരതയുടെ പ്രധാന്യം വ്യക്തമാക്കിയുള്ള ലുലുവിന്റെ ചുവടുവയ്പ്പ് മാതൃകാപരമെന്ന് ആസിഫ് അലി പറഞ്ഞു. ലുലു വാക്കത്തോണിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള ചിത്രങ്ങൾ ഇവർ തത്സമയം വേദിയിൽ വരച്ചത് ഏവരുടെ ഹൃയം കവരുന്നതായി. ഇവരെ പ്രത്യേകം പരിപാടിയിൽ ആദരിച്ചു.
യു.എ.ഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണ നൽകിയുള്ള ലുലു വാക്കത്തോണിന് ലഭിച്ച മികച്ച ജനപങ്കാളിത്തം അഭിമാനകരമാണെന്നും സുസ്ഥിതരതയുടെയും മികച്ച ആരോഗ്യത്തിന്റെയും സന്ദേശം കൂടി എടുത്തുകാട്ടുന്നതാണെന്നും ലുലു ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ സലിം എം.എ പറഞ്ഞു.
സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാക്കത്തോണിൽ പങ്കെടുത്തവർക്ക് പ്രത്യേകം സമ്മാനങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

