നീലക്കടലായി ലുലു വാക്കത്തോൺ
text_fieldsലുലു വാക്കത്തോണിൽ പങ്കെടുക്കാനെത്തിയവർ
ദുബൈ: സുസ്ഥിര സന്ദേശം പകർന്ന് ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച കൂട്ട നടത്തം നീലക്കടലായി മാറി. ലുലു സമ്മാനിച്ച നീല ജഴ്സിയണിഞ്ഞ് വാക്കത്തോണിൽ അണിനിരന്നത് 11,000 പേർ. ദുബൈ സഫ പാർക്കിലും അൽഐനിലെ കുവൈത്താത്തിലുമായിരുന്നു പരിപാടി. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാക്കത്തോണിൽ പങ്കെടുക്കാൻ പുലർച്ച മുതൽ ജനങ്ങൾ ഒഴുകിയെത്തിയിരുന്നു.
നടനും മോഡലും ഫിറ്റ്‌നസ് വിദഗ്ദനുമായ ദിനോ മോറിയ മുഖ്യാതിഥിയായി. 2023നെ സുസ്ഥിര വര്‍ഷമായി പ്രഖ്യാപിച്ച യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ കാഴ്ചപ്പാടിന് പിന്തുണ അറിയിച്ചാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
രാവിലെ എട്ട് മണിക്കായിരുന്നു ഫ്ലാഗ് ഓഫ്. യോഗ സെഷന്‍, ഫിറ്റ്‌നസ് ക്ലാസ്, സുംബ നൃത്തം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കാന്‍സര്‍ സ്‌ക്രീനിംഗ്, ആരോഗ്യ പരിശോധനകള്‍, ഉല്‍പ്പന്ന സാമ്പിളുകള്‍, ഗിഫ്റ്റ് ഹാമ്പറുകള്‍, റിഫ്രഷ്മെന്‍റ്, ആഫ്രിക്കന്‍ ഡ്രമ്മര്‍മാര്‍, ഇന്ത്യന്‍-റഷ്യൻ നൃത്തങ്ങള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും നടന്നു.
കോവിഡിന്‍റെ ഇടവേളക്ക് ശേഷം വാക്കത്തോൺ വീണ്ടും സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം പറഞ്ഞു. യു.എ.ഇ നിവാസികൾ കൂടുതൽ ഫിറ്റ്‌നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

