ലുലു സ്റ്റോറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
text_fieldsദുബൈ: യു.എ.ഇയിൽ ആകമാനം നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്ഞത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ ലുലു സ്റ്റോറ ുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നു. ഞായറാഴ്ച മുതൽ രാവിലെ എട്ടു മണിക്ക് തുറന്ന് ഏഴു മണിക്ക് അടക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് ലുലു ചീഫ് കമ്യൂണിക്കേഷൻ ഒാഫീസർ വി. നന്ദകുമാർ അറിയിച്ചു.അണുനശീകരണ യജ്ഞം നടക്കുന്ന സമയങ്ങളിൽ ജനം പുറത്തിറങ്ങാതിരിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
നേരത്തേ രാത്രി 12 മണി വരെയാണ് ലുലു സൂപ്പർമാർക്കറ്റുകൾ പ്രവർത്തിച്ചിരുന്നത്. രാത്രി എട്ടു മുതൽ പുലർച്ചെ ആറു വരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് യു.എ.ഇ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഭക്ഷണം, മരുന്ന് എന്നിവ വാങ്ങുവാൻ പ്രത്യേക അനുമതിതേടി പുറത്തേക്കു പോകാമെങ്കിലും ഇൗ നീക്കവും കുറക്കുന്നതാണ് നല്ലത് എന്ന് വിലയിരുത്തപ്പെടുന്നു. ദേശീയ യജ്ഞം സമ്പൂർണ വിജയിത്തിലെത്തിക്കുന്നതിന് പിന്തുണ നൽകുവാനാണ് ലുലുവിെൻറ സമയമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
