Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്​​റ്റോ​ക്കു​ണ്ടെ​ന്ന്​ ലു​ലു

text_fields
bookmark_border
Lulu says hypermarkets stock groceries
cancel

ദു​ബൈ: രാ​ജ്യ​ത്തെ ത​ങ്ങ​ളു​ടെ എ​ല്ലാ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ക്കം ആ​വ​ശ്യ​ത്തി​ന്​ സ്​​റ്റോ​ക്കു​ണ്ടെ​ന്നും ലു​ലു ഗ്രൂ​പ്​ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്ക​വെ ലു​ലു ഗ്രൂ​പ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​റാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സ്​​റ്റോ​ക്ക്​ ഉ​റ​പ്പു​വ​രു​ത്താ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്ക​യ​റ്റം ഇ​ല്ലാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ന്​ വി​ത​ര​ണ​ക്കാ​രു​മാ​യും വെ​ന്‍റ​ർ​മാ​രു​മാ​യും ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തോ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തോ ആ​യ സാ​ഹ​ച​ര്യ​മി​ല്ല -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്പ​നി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluU.E.A News
News Summary - Lulu says hypermarkets stock groceries
Next Story