ഷാർജയിലെ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
text_fieldsഷാർജയിലെ കൽബയിൽ പുതുതായി തുറന്ന ലുലു ഹൈപ്പർമാർക്കറ്റ് കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സഈദ് അൽ മസ്രൂയി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് കൽബ തലവൻ അംന അൽ സാബി, ഇക്കണോമിക് ഡെവലപ്പ്മെന്റ് കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവർ സമീപം
ഷാർജ: യു.എ.ഇയിൽ നഗരാതിർത്തികളിലേക്കും റീട്ടെയിൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് കൽബ തലവൻ അംന അൽ സാബി, ഇക്കണോമിക് ഡെവലപ്പ്മെന്റ് കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവരുടെ സാന്നിധ്യത്തിൽ കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സഈദ് അൽ മസ്രൂയി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇയിലെ 122ാമത്തെ സ്റ്റോറാണ് ഷാർജ് കൽബയിലേത്. കമ്യൂണിറ്റി സെന്ററിക് റീട്ടെയ്ൽ കൂടുതൽ വിപുലമാക്കുന്നതിന്റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ്. നഗരാതിർത്തികളിലും ഉപഭോക്താക്കൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്ന് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ജി.സി.സിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
43,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഫാഷൻ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉൽപന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിങ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം, ലുലു ഷാർജ ഡയറക്ടർ അജയ് നായർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

