ലുലു-നൊസ്റ്റാൾജിയ ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം 31ന്
text_fields‘ലുലു-നൊസ്റ്റാൾജിയ റിഫ്ലക്ഷൻസ് 2025 സീസണ് 7’ ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്യുന്നു
അബൂദബി: വരകളുടെയും വർണങ്ങളുടെയും മഹോത്സവമായ ‘ലുലു - നൊസ്റ്റാൾജിയ റിഫ്ലക്ഷൻസ് 2025 സീസണ് 7’ ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം മേയ് 31ശനിയാഴ്ച നടക്കും. രാവിലെ പത്തു മുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാപ്പിറ്റല്‍ മാളിലാണ് (മുസ്സഫ, അബൂദബി) മത്സരങ്ങള്‍ അരങ്ങേറുക.
വിവിധ രാജ്യക്കാരായ 18 വയസ്സുവരെയുള്ള വിദ്യാർഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന - പെയിന്റിങ്, കൈയെഴുത്ത്, കാലിഗ്രഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിജയികൾക്ക് ലുലു ഗ്രൂപ് നൽകുന്ന സമ്മാനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റിനും ഒപ്പം ഏറ്റവും കൂടുതൽ വിജയികളുള്ള സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേകം പുരസ്കാരങ്ങളും നൽകും. ഏറ്റവും കൂടുതൽ സമ്മാനങ്ങൾ ലഭിക്കുന്ന സ്കൂളിന് ലുലു ഗ്രൂപ്പിന്റെ 1,500 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറുമുണ്ടാവും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും കൈമാറും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം ലുലു അബൂദബി റീജനൽ ഓഫിസിൽ ലുലു ഗ്രൂപ് അൽ ദഫ്ര ഡയറക്ടർ അബൂബക്കർ നിര്‍വഹിച്ചു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് മനോജ് ബാലകൃഷ്ണൻ, സെക്രട്ടറി രേഖിൻ സോമൻ, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീർ, ചീഫ്കോഓഡിനേറ്റർ നാസർ ആലംകോട്, ചീഫ് കോഓഡിനേറ്റർ ശ്രീഹരി, ട്രഷറർ നിജാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോൺ: 050 469 5607, 050 6997246
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

