Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 കോടി ദിർഹമിന്‍റെ വമ്പൻ ഓഫറുകളുമായി ലുലു

text_fields
bookmark_border
10 കോടി ദിർഹമിന്‍റെ വമ്പൻ ഓഫറുകളുമായി ലുലു
cancel
camera_alt

ലുലു. ‘ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്’ കാമ്പയിന്‍റെ പ്രഖ്യാപന ചടങ്ങിൽ ലുലു ​ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം, ലുലു ഗ്രൂപ്​ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവർ ഉൾപ്പെടെയുള്ള അധികൃതർ

ദുബൈ: യു.എ.ഇയിൽ ഇയർഎൻഡ് ഷോപ്പിങ് സീസണിന് ആവേശം പകർന്ന് 10 കോടി ദിർഹമിന്‍റെ വമ്പൻ ഓഫറുകളും സമ്മാനപദ്ധതികളുമായി ലുലു. ‘ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്’ കാമ്പയിന്‍റെ ഭാ​ഗമായി നവംബർ, ഡിസംബർ മാസങ്ങളിലായി യു.എ.ഇയിലെ ലുലു സ്റ്റോറുകളിലാണ് വിപുലമായ ഷോപ്പിങ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകൾ, മികച്ച ഓഫറുകൾ, സമ്മാന പദ്ധതികൾ എന്നിവ ഉൾപ്പെടുന്നതാണ് രണ്ട് മാസം നീളുന്ന പ്രമോഷൻ. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലുലു ഗ്രൂപ്​ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

യു.എ.ഇയുടെ 55-ാമത് ദേശീയദിനാഘോഷം, ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ, ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പരിപാടികളോട് അനുബന്ധിച്ച് രാജ്യത്തെ വാണിജ്യ രം​ഗത്ത് കൂടുതൽ ഉണർവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ലുലുവിന്‍റെ പ്രഖ്യാപനം.

‘വിപണിയിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു’

യു.എ.ഇയിലെ വിപണിയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും, ഉപഭോക്താക്കൾക്ക് നല്ല നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിങ് അനുഭവവും കൂടിയാണ് ലുലു ഉറപ്പാക്കുന്നതെന്നും ലുലു ​ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം പറഞ്ഞു.

രണ്ട് മാസത്തെ പ്രധാന ഷോപ്പിങ് ആഘോഷങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ‘ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസി’ലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്​ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഓരോ ആഴ്ചയും പുതിയ ഓഫറുകളും സമ്മാനപദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളുമായുള്ള സഹകരണത്തിലൂടെ കൂടുതൽ വിലക്കിഴിവുകളും ആകർഷകമായ സമ്മാനങ്ങളും ലഭ്യമാക്കും. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രമോഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്പർ ഫ്രൈഡേ മുതൽ ദേശീയദിന ഓഫറുകൾ വരെ

നവംബർ, ഡിസംബർ മാസങ്ങളിൽ ഓരോ ആഴ്ചയും വ്യത്യസ്തമായ ഷോപ്പിങ് ഓഫറുകളും പ്രമോഷനുകളുമാണ് ലുലു ഒരുക്കിയിരിക്കുന്നത്. ‘10,000 ട്രോളീസ് – വീ പേ ബാക്ക്’ സമ്മാനപദ്ധതി, ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ, ലുലു വാലി ദീപാവലി ആഘോഷങ്ങൾ എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലുലു ഫാഷൻ സ്റ്റോർ, റിയോ എന്നിവയുടെ പുതിയ വിന്‍റർ ഫാഷൻ ശേഖരങ്ങൾ ഈ ആഴ്ച പുറത്തിറക്കും.

നവംബർ 19 മുതൽ ആരംഭിക്കുന്ന സൂപ്പർ ഫ്രൈഡേ പ്രമോഷനിൽ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ വമ്പൻ വിലക്കിഴിവുകൾ ലഭ്യമാകും. ഹുവാവെയുടെ സഹകരണത്തോടെയാണ് സൂപ്പർ ഫ്രൈഡേ സംഘടിപ്പിക്കുന്നത്. നവംബർ 25 മുതൽ ബ്യൂട്ടി ആൻഡ് വെൽനെസ് പ്രമോഷനും നവംബർ 28 മുതൽ യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകളും ആരംഭിക്കും. ഡിസംബർ ആദ്യവാരം ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ‘ഫെസ്റ്റിവൽ ഓഫ് ഡീൽസ്’ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫറുകളും ഡിസംബർ അവസാനവാരം മിഡ്നൈറ്റ് സെയിലുകളും ഒരുക്കിയിട്ടുണ്ട്.

ലുലുവിന്‍റെ ഓൺലൈൻ പ്ലാറ്റ്ഫോമിലും ക്വിക്ക് കൊമേഴ്സ് സേവനങ്ങളിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്. പുതിയ ലുലു ആപ്പും അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. മണി റെമിറ്റൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും പുതിയ ആപ്പിൽ ലഭ്യമാണ്. വാർത്താസമ്മേളനത്തിൽ ലുലു ഗ്രൂപ്​ഡയറക്ടർമാരായ തമ്പാൻ കെ.പി., ഹുസേഫ രൂപാവാല, അജയ് നായർ, ഓപ്പറേഷൻസ് മാനേജർമാരായ ഡേവിഡ് ബൂം, മാർട്ടിൻ വില്യം, പ്രമുഖ ബ്രാൻഡ് പ്രതിനിധികൾ, മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu Launches Mega Offers Worth 100 Million Dirhams
Next Story