Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ചക്ക ഫെസ്റ്റ്

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ചക്ക ഫെസ്റ്റ്
cancel
camera_alt

ദു​ബൈ ഖി​സൈ​സ്​ ലു​ലു​വി​ലെ ച​ക്ക ഫെ​സ്റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശേ​ഷം ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​നും ഇ​മാ​റാ​ത്തി ബ്ലോ​ഗ​ർ യൂ​സ​ഫ് അ​ൽ കാ​ബി​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ന്നു

Listen to this Article

ദു​ബൈ: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ച​ക്ക​യും ച​ക്ക വി​ഭ​വ​ങ്ങ​ളും കോ​ര്‍ത്തി​ണ​ക്കി ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ച​ക്ക മേ​ള​ക്ക് തു​ട​ക്ക​മാ​യി. ദു​ബൈ ഖി​സൈ​സി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​നും ഇ​മാ​റാ​ത്തി ബ്ലോ​ഗ​ർ യൂ​സ​ഫ് അ​ൽ കാ​ബി​യും ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ബൂ​ദ​ബി മ​ദീ​ന​ത്ത് സാ​യി​ദ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി ലാ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഹം​ദാ​ൻ അ​ൽ മ​ർ​ബൂ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ്​ സെ​ൻ എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, യു.​എ​സ്.​എ, വി​യ​റ്റ്‌​നാം, ശ്രീ​ല​ങ്ക, യു​ഗാ​ണ്ട തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​വി​ധ ഇ​നം ച​ക്ക​ക​ളും അ​വ​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും മൂ​ല്യ​വ​ര്‍ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നാ​ട്ടി​ല്‍നി​ന്നു​ള്ള തേ​ന്‍വ​രി​ക്ക, താ​മ​ര​ച്ച​ക്ക, അ​യ​നി​ച്ച​ക്ക എ​ന്നി​വ​യെ​ല്ലാം മേ​ള​യി​ലു​ണ്ട്.

ച​ക്ക​കൊ​ണ്ടു​ള്ള ബി​രി​യാ​ണി, ക​ബാ​ബ്, മ​സാ​ല, അ​ച്ചാ​ര്‍, പാ​യ​സം, ഹ​ല്‍വ, ജാം, ​സ്‌​ക്വാ​ഷ്, വ​ട്ട​യ​പ്പം, ജ്യൂ​സു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പ്ര​ത്യേ​ക​ത​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ച​ക്ക​യി​ന​ങ്ങ​ളാ​ണ് മേ​ള​യു​ടെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - Lulu Hypermarkets Chakka Fest
Next Story