സിയാൽ 2017: റീ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങളുമായി ലുലു ഗ്രൂപ്പ്
text_fieldsഅബൂദബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളിലൊന്നായ സിയാൽ 2017 ൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലുലു ഗ്രൂപ്പ് സ്വന്തം ബ്രാൻഡിൽ പുനരവതരിപ്പിച്ചു. പത്ത് വർഷമായി ലുലു ഹൈപ്പർമാർക്കറ്റുകളിലെ വിവിധ കാറ്റഗറികളിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് ലുലു പ്രൈവറ്റ് ലേബൽ ബ്രാൻഡ്.
നാൽപതോളം രാജ്യങ്ങളിലെ മികച്ച കമ്പനികളിൽ നിന്നാണ് റീബ്രാൻഡ് ചെയ്ത ലുലുവിെൻറ വിവിധ ഉൽപന്നങ്ങൾ ഹൈപ്പർമാർക്കറ്റുകളിൽ വിൽപനയ്ക്കായി എത്തിച്ചിട്ടുള്ളത്. ഗുണനിലവാരം നിരന്തരമായി പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്തതിെൻറ ഫലമായി ലുലു ഉൽപന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കൾ നൽകുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കാറ്റഗറികളിൽ മാത്രമായിരുന്നു ഉൽപന്നങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഓരോ വർഷവും പുതിയ പുതിയ ഉൽപന്നങ്ങൾ ഉന്നത ഗുണനിലവാരത്തോടെ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി 2500 ഉൽപന്നങ്ങളാണ് ലുലു സ്വന്തം ലേബലിൽ അവതരിപ്പിച്ചിട്ടുള്ളത്. രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ഉൽപന്നങ്ങൾ ലുലു ബ്രാൻഡിൽ അവതരിപ്പിക്കും. യു.എ.ഇ.യിലെ ഭക്ഷ്യ സംസ്ക്കരണ മേഖലക്ക് പിന്തുണ നൽകുന്നതിനായി ഉൽപന്നങ്ങൾ കൂടുതലായി രാജ്യത്തിനകത്തു നിന്ന് തന്നെ സംഭരിക്കും. ഇതിെൻറ ഭാഗമായി സിയാൽ മേളയുടെ ആദ്യദിനത്തിൽ അബൂദബിയിൽ നിന്നുള്ള കുക്കിംഗ് ഓയിലാണ് ലുലു അവതരിപ്പിച്ചതെന്നും യൂസഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
