ലുലു ഹൈപ്പർ മാർക്കറ്റിെൻറ പേരിൽ വ്യാജവാർത്ത
text_fieldsദുബൈ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് 500 ഡോളറിെൻറ കൂപ്പൺ സൗജന്യമായി നൽകുന് നുവെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു. ഒരു വെബ്സൈറ്റ് രൂപവത്കരിച്ചാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് .
വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും ഇത് പ്രചരിക്കുന്നുണ്ട്. ചെറിയ ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കൾക്കോ അഞ്ച് വാട്സാപ് ഗ്രൂപ്പുകളിലോ അയക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതോടെ ലുലുവിെൻറ ഏത് ഒൗട്ട്ലെറ്റിൽനിന്നും 500 ഡോളറിെൻറ പർച്ചേസ് നടത്താമെന്നാണ് വാഗ്ദാനം. ഒാൺലൈൻ പർച്ചേസും നടത്താമെന്ന് പറയുന്നു.
എന്നാൽ, ഇത്തരം അറിയിപ്പുകൾ വ്യാജമാണെന്നും സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഒാഫീസർ വി. നന്ദകുമാർ അറിയിച്ചു. ഇത്തരം വഞ്ചനകളിൽ കുടുങ്ങിപ്പോകരുതെന്നും ലുലു ഗ്രൂപ്പിെൻറ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച അനൗൺസ്മെൻറുകൾ ഒൗദ്യോഗിക സോഷ്യൽ മീഡിയാ പേജുകളും വിശ്വസ്ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
