Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിൽ സാന്ത്വന...

റമദാനിൽ സാന്ത്വന പദ്ധതികളുമായി ലുലു ഗ്രൂപ്

text_fields
bookmark_border
റമദാനിൽ സാന്ത്വന പദ്ധതികളുമായി ലുലു ഗ്രൂപ്
cancel
camera_alt

അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ ഡോ. ​വ​ഖാ​ർ അ​ഹ​മ്മ​ദ്, എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് യൂ​സ​ഫ് അ​ൽ ഫാ​ഹിം, ലു​ലു ഗ്രൂ​പ് സി.​ഇ.​ഒ സൈ​ഫി രൂ​പാ​വാ​ല, ലു​ലു ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ റ​മ​ദാ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു

ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മാ​യി ലു​ലു ഗ്രൂ​പ്. പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന റ​മ​ദാ​ൻ കി​റ്റ് പ​ദ്ധ​തി​യു​മാ​ണ് ലു​ലു ന​ട​പ്പാ​ക്കു​ന്ന​ത്. അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി​യു​മാ​യും എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റു​മാ​യും ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി​യു​ടെ 'ഇ​ഖ്റ'​പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റു​മാ​യി ചേ​ർ​ന്ന് പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച 300 നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത്. ലു​ലു​വി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഇ​ഖ്റ പ​ദ്ധ​തി​യി​ലേ​ക്ക് ര​ണ്ട് ദി​ർ​ഹം സം​ഭാ​വ​ന​യാ​യി ന​ൽ​കാം. ഇ​ത്ത​ര​ത്തി​ൽ സ്വ​രൂ​പി​ക്കു​ന്ന പ​ണം നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കും.

അ​ബൂ​ദ​ബി ഖാ​ലി​ദി​യ മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ പ്ര​ഫ​സ​ർ വ​ഖാ​ർ അ​ഹ​മ്മ​ദ്, എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ യൂ​സ​ഫ് അ​ൽ ഫാ​ഹിം, ലു​ലു ഗ്രൂ​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ സൈ​ഫി രൂ​പാ​വാ​ല എ​ന്നി​വ​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ലു​ലു ഗ്രൂ​പ്, എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റ് എ​ന്നി​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ലി സാ​യി​ദ് ബി​ൻ ഹ​ർ​മാ​ൽ അ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പു​ണ്യ​പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം കു​റി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സൈ​ഫി രൂ​പാ​വാ​ല പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ൻ​റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​തീ​ഖ് അ​ൽ ഫ​ലാ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​റ​ഞ്ഞ വി​ല​ക്ക്​ റ​മ​ദാ​ൻ കി​റ്റ്

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 85 ദി​ർ​ഹ​ത്തി​‍െൻറ​യും 125 ദി​ർ​ഹ​ത്തി​‍െൻറ​യും കി​റ്റു​ക​ളാ​ണ് റ​മ​ദാ​നി​ൽ ലു​ലു പു​റ​ത്തി​റ​ക്കു​ന്ന​ത്. അ​രി, പാ​ൽ​പ്പൊ​ടി, എ​ണ്ണ, എ​ന്നി​വ​യ​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം വി​പ​ണി വി​ല​യി​ലും കു​റ​ച്ചാ​ണ് കി​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. യു.​എ.​ഇ​യി​ലെ വി​വി​ധ ലു​ലു ഹൈ​പ്പ​ർ -സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നും നേ​രി​ട്ടോ ഓ​ൺ​ലൈ​നാ​യോ കി​റ്റ്​ വാ​ങ്ങാം. റ​മ​ദാ​നി​ലെ ഇ​ള​വു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ 40 ദ​ശ​ല​ക്ഷം ദി​ർ​ഹ​മാ​ണ്​ ലു​ലു വ​ക​യി​രു​ത്തി​യ​തെ​ന്നും 30,000ത്തി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും ലു​ലു ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanlulurelief project
Next Story