ലുലു ഗ്രൂപ്പ് ദുബൈ കെയേഴ്സിന് 467271 ദിർഹം കൈമാറി
text_fieldsഅബൂദബി: ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ദുബൈ കെയേഴ്സിന് 467271 ദിർഹത്തിെൻറ സംഭാവന കൈമാറി. ദുബൈ കെയേഴ്സിെൻറ ആസ്ഥാനത്തുവെച്ച് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ഡയറക്ടർ എം.എ. സാലിം ദുബൈ കെയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ താരിഖിനാണ് ചെക്ക് നൽകിയത്. റമദാൻ മാസത്തിൽ ലുലു ഗ്രൂപ്പ് ദുബൈ കെയേഴ്സിെൻറ പങ്കാളിത്തത്തോടെ ജീവകാരുണ്യ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വികസ്വര രാജ്യങ്ങളിലെ സ്കൂളുകളിൽ വെള്ളവും ശുചിമുറികളുമൊരുക്കുന്നതിന് ദുബൈ െകയേഴ്സിന് ഒരു ദിർഹമോ അതിൽ കൂടുതലോ സംഭാവന നൽകാൻ കാമ്പയിനിൽ ഉപഭോക്താക്കളോട് ലുലു ഗ്രൂപ്പ് അഭ്യർഥിച്ചിരുന്നു.
ലുലു ഗ്രൂപ്പ് നൽകിയ ഉദാരമായ സംഭാവനക്ക് വളരെയധികം നന്ദിയുണ്ടെന്ന് താരിഖ് പറഞ്ഞു. കാമ്പയിൻ വലിയ വിജയമാക്കിയതിൽ എം.എ. സാലിം ലുലു ഗ്രൂപ്പ് ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
