ലുലു ഗ്രൂപ്പ് സായിദ് വര്‍ഷാചരണ പരിപാടികള്‍ തുടങ്ങി
text_fieldsഅൽെഎൻ: ലുലു ഗ്രൂപ്പിെൻറ സായിദ് വര്‍ഷാചരണ പരിപാടികള്‍ക്ക് അൽെഎനിൽ തുടക്കമായി. യു.എ.ഇ രാഷ്ട്രപിതാന് ശൈഖ് സായിദിനോടുള്ള ആദരസൂചകമായി ‘ഐ ആം ഫോര്‍ സായിദ്’ എന്ന സന്ദേശമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശൈഖ് സായിദിെൻറ ജന്മനാട് എന്ന നിലക്കാണ്സായിദ് വര്‍ഷാചരണ പരിപാടികള്‍ക്ക് അല്‍ഐനില്‍ തുടക്കമിട്ടത്. കുവൈത്താത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിക്ക് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫലി നേതൃത്വം നല്കി. യു.എ.ഇയുടെ തനത് കലാരൂപങ്ങള്‍ അണിനിരത്തിയായിരുന്നു ചടങ്ങ്. എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ പാരൻറ്സ് കെയര്‍ ആന്‍ഡ് കെയര്‍ ചെയര്മാന് ശൈഖ് സായിദ് ബിന്‍ തഹ്നൂൻ ആൽ നഹ്യാന് ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം ശൈഖ് സാലിം ബിന്‍ റാക്കദ് ആല് അമീരി, അബൂദബി ചേംബര്‍ ഒാഫ് കോമേഴ്സ് അംഗം ഡോ. അഹമ്മദ് സുദൈന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
