ലുലു ഗ്രൂപ് അല്‍ റഹ്ബയില്‍ പുതിയ കമ്യൂണിറ്റി മാര്‍ക്കറ്റ് തുറക്കുന്നു
text_fieldsഅബൂദബി അല്‍ റഹ്ബയില്‍ പുതിയ കമ്യൂണിറ്റി സെന്റര്‍ നിര്‍മാണ കരാറില്‍ ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ശംസി എന്നിവര്‍ ഒപ്പുവെക്കുന്നു. ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി, അബൂദബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സാലിം ഖല്ഫാന് അല്‍കാബി, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, പ്രോജക്ട്സ് ഡയറക്ടര്‍ രാജ അബ്ദുൽ ഖാദര്‍ എന്നിവര്‍ സമീപം
അബൂദബി: അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസിന്റെയും (എ.ഡി.ഐ.ഒ) അബൂദബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും (ഡി.എം.ടി) സഹകരണത്തോടെ അബൂദബിയുടെ പ്രാന്തപ്രദേശമായ അല്‍ റഹ്ബയില്‍ ലുലു ഗ്രൂപ് പുതിയ കമ്യൂണിറ്റി സെന്റര്‍ തുറക്കുന്നു. ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി, അബൂദബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ സാലിം ഖല്ഫാന് അല്‍ കാബി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ശംസി, ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു.
പുതിയ കമ്യൂണിറ്റി മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അല്‍ റഹ്ബ, ഷഹാമ, അജ്ബാന്‍, അല്‍ റഹ്ബ ഹോസ്പിറ്റല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് ഉപകാരപ്രദമാണ്. റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് പദ്ധതിയിൽ സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ ശംസി പറഞ്ഞു.
അബൂദബി സര്‍ക്കാറിന്റെ പദ്ധതി നടപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പിനെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും പണി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ ഏറ്റവും മികച്ചതും ആധുനികവുമായ കമ്യൂണിറ്റി സെന്ററായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റി സെന്ററില്‍ 35,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ്, റീട്ടെയില്‍ സ്റ്റോറുകള്‍, എഫ് ആന്‍ഡ് ബി ഔട്ട്ലെറ്റുകള്, കമ്യൂണിറ്റി സര്‍വിസ് ഏരിയ എന്നിവയുണ്ടാകും.
മൊത്തം 150,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പദ്ധതി നടപ്പിലാക്കുക. നടപ്പാതകള്‍, മനോഹരമായ ജലസംവിധാനങ്ങള്, ഓപ്പണ്‍ ടെറസ് റസ്റ്റാറന്റുകള്‍, കാല്‍നടയാത്രക്കാര്‍ക്ക് കുട്ടികളുമായി കളിക്കുന്ന സ്ഥലങ്ങളില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് എല്ലാ വശങ്ങളില്‍നിന്നും സൗകര്യം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, സൈക്കിളുകള്‍ക്കും സ്കൂട്ടറുകള്‍ക്കും പ്രത്യേക പാര്‍ക്കിങ് ബേകള്‍ എന്നിവയും പുതിയ കമ്യൂണിറ്റി സെന്ററിലുണ്ടാകും. 2025ൽ കമ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

