ജോർജിയയിൽ ഭക്ഷ്യമേഖലയുടെ സാധ്യത തേടി ലുലു ഗ്രൂപ്
text_fieldsഅബൂദബി ലുലു ഗ്രൂപ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോർജിയ സാമ്പത്തിക-സുസ്ഥിര വികസന വകുപ്പ് മന്ത്രി നതാലിയ ടുർനാവയ്ക്ക് എം.എ. യൂസുഫലി ഉപഹാരം നൽകുന്നു
അബൂദബി: മുൻ സോവിയറ്റ് റിപ്പബ്ലിക്കായ ജോർജിയയിൽ നിന്നുള്ള കാര്‍ഷിക - ഭക്ഷ്യ മേഖലകളിലെ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്. യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ജോർജിയയുടെ സാമ്പത്തിക -സുസ്ഥിര വികസന വകുപ്പ് മന്ത്രി നതാലിയ ടുർനാവയുമായി അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. കാർഷിക മേഖലക്ക് മുൻതൂക്കം നൽകുന്ന ജോർജിയയിൽ കാർഷികോൽപന്നങ്ങൾക്ക് വൻകയറ്റുമതി സാധ്യതകളാണുള്ളതെന്ന് ജോർജിയൻ മന്ത്രി സൂചിപ്പിച്ചു. ജോർജിയയിലെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിക്ഷേപകർക്ക് എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു. ജോർജിയയിലെ ഭക്ഷ്യവസ്തു കയറ്റുമതി സാധ്യതകളെപ്പറ്റിയുള്ള കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിെൻറ ഉന്നതതല സംഘം ജോർജിയ സന്ദർശിക്കുമെന്ന് എം.എ. യൂസുഫലി പറഞ്ഞു. അബൂദബിയിലെ ലുലു ഗ്രൂപ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ജോർജിയ സാമ്പത്തിക വകുപ്പ് സഹമന്ത്രി ഗെന്നഡി അർവേലാസ്, യു.എ.ഇയിലെ ജോർജിയൻ സ്ഥാനപതി പാത്ത കലന്ധാസ്, ലുലു ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൈഫി രൂപാവാല, ചീഫ് ഓപറേഷൻസ് ഓഫിസർ വി.എ. സലീം എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

