Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​ക്ക്​ വീ​ണ്ടും...

ഗ​സ്സ​ക്ക്​ വീ​ണ്ടും സ​ഹാ​യ​മെ​ത്തി​ച്ച് ലു​ലു ഗ്രൂ​പ്

text_fields
bookmark_border
ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി ലു​ലു ഗ്രൂ​പ് ന​ൽ​കി​യ ര​ണ്ടാം ഘ​ട്ട സ​ഹാ​യം കൈ​മാ​റു​ന്നു
cancel
camera_alt

ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി ലു​ലു ഗ്രൂ​പ് ന​ൽ​കി​യ ര​ണ്ടാം ഘ​ട്ട സ​ഹാ​യം കൈ​മാ​റു​ന്നു

ദുബൈ: ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് വീ​ണ്ടും സ​ഹാ​യ​ഹ​സ്ത​വു​മാ​യി ലു​ലു ഗ്രൂ​പ്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 50 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ളാ​ണ് ര​ണ്ടാം ഘ​ട്ട സ​ഹാ​യ​മാ​യി കൈ​റോ​യി​ലു​ള്ള ലു​ലു ഗ്രൂ​പ് റീ​ജ​ന​ൽ ഓ​ഫി​സ് മു​ഖാ​ന്ത​രം ഈ​ജി​പ്ത് റെ​ഡ്ക്ര​സ​ന്‍റി​ന് കൈ​മാ​റി​യ​ത്. ലു​ലു ഈ​ജി​പ്ത് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹാ​തെം സെ​യി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ​വ​സ്തു​ക്ക​ൾ ഇ​ന്ന​ലെ ഈ​ജി​പ്ത് റെ​ഡ്ക്ര​സ​ന്‍റി​ന്​ കൈ​മാ​റി​യ​ത്. ലു​ലു ഈ​ജി​പ്ത് ബ​ഹ്റൈ​ൻ ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഹു​സെ​ഫ ഖു​റൈ​ഷി, റെ​ഡ് ക്ര​സ​ന്‍റ്​ അ​ധി​കൃ​ത​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ലു​ലു കൈ​മാ​റി​യ സ​ഹാ​യ​ങ്ങ​ൾ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് ഈ​ജി​പ്ത് റെ​ഡ്ക്ര​സ​ന്‍റ്​ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ റാ​മി എ​ൽ നാ​സ​ർ അ​റി​യി​ച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ന​ൽ​കു​ന്ന സ​ഹാ​യ​ഹ​സ്ത​ത്തി​ന് ലു​ലു ഗ്രൂ​പ്പി​നോ​ടും എം.​എ. യൂ​സു​ഫ​ലി​യോ​ടും എ​ൽ. നാ​സ​ർ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​ദ്യ​ഘ​ട്ട സ​ഹാ​യ​മാ​യി 50 ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ലു​ലു ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazzaUAE Newslulu group
News Summary - Lulu Group backs Gazza again
Next Story