ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്കി ലുലു
text_fieldsലുലു ഗ്രൂപ് കച്ചവടമേളയുടെ ആദ്യഘട്ട നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ സമ്മാനം നല്കുന്നു
അബൂദബി: ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്കി ലുലു ഗ്രൂപ്. 45 ദിവസം നീളുന്ന കച്ചവടമേളയുടെ ഭാഗമായി 25 ലക്ഷം ദിര്‍ഹമാണ് ലുലു ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ട നറുക്കെടുപ്പില്‍ വിജയികളായ 175 പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 2000 ദിര്‍ഹം വിലമതിക്കുന്ന ഷോപ്പിങ് കാര്‍ഡുകളാണ് സമ്മാനം. മേളയുടെ ഭാഗമായി മൊത്തം 1250 ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. അല്‍ വഹ്ദ മാളില്‍ നടന്ന ആദ്യഘട്ട വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ നിരവധിപേര്‍ സംബന്ധിച്ചു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവവും ഒപ്പം ഭാഗ്യസമ്മാനങ്ങളും ലഭ്യമാക്കാന്‍ ലുലു ഗ്രൂപ് എന്നും മുന്‍ഗണന നല്‍കിവരുന്നതായി അബൂദബി, അല്‍ ദഫ്റ റീജ്യൻ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ പറഞ്ഞു. ഈദ് അവധിദിനങ്ങളില്‍ തന്നെ ആദ്യ ബാച്ച് വിജയികൾക്ക് സമ്മാനങ്ങള്‍ നല്കാന് സാധിച്ചത് ഏറെ സന്തോഷം പകരുന്നു. 100 ദിര്‍ഹത്തിന്റെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സമ്മാന നറുക്കെടുപ്പിന്റെ ഭാഗമാകാം.
മേയ് 15വരെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 25 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനപദ്ധതി തുടരും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ കസ്റ്റമര്‍ സര്‍വിസ് കൗണ്ടറുകളിലും ഓണ്‍ലൈനായും നറുക്കെടുപ്പ് കൂപ്പണ്‍ രജിസ്ട്രേഷന് നടത്താം.

