Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകളമശേരിയിൽ 400 കോടി...

കളമശേരിയിൽ 400 കോടി മുടക്കിൽ ലുലു ഫുഡ് പാർക്ക് സ്ഥാപിക്കും

text_fields
bookmark_border
കളമശേരിയിൽ 400 കോടി മുടക്കിൽ ലുലു ഫുഡ് പാർക്ക് സ്ഥാപിക്കും
cancel
camera_alt

ദുബൈയിൽ നടക്കുന്ന ഗൾഫുഡിൽ ലുലുവിന്‍റെ പുതിയ ഉൽപന്നം എം.എ. യൂസുഫലി പുറത്തിറക്കുന്നു

ദുബൈ: ഭക്ഷ്യസംസ്കരണം ലക്ഷ്യമിട്ട്​ കളമശേരിയിൽ 400 കോടി രൂപ മുടക്കിൽ ഫുഡ്​പാർക്ക്​ സ്ഥാപിക്കുമെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ നടക്കുന്ന ആഗോള ഭക്ഷ്യ മേളയായ 'ഗൾഫുഡിൽ' എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

പത്ത്​ ഏക്കറിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ്​ നിർമാണം. ആദ്യഘട്ടത്തിൽ 250 പേർക്ക്​ നേരിട്ട് തൊഴിൽ ലഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ്​ പദ്ധതി. പൂർത്തിയാകുന്നതോടെ കൂടുതൽ ആളുകൾക്ക്​ തൊഴിൽ ലഭിക്കും. നിർമാണം ഉടൻ ആരംഭിക്കും. അരൂരിൽ സമുദ്രോൽപന്ന കയറ്റുമതികേന്ദ്രം അടുത്തമാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. 150 കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രം കയറ്റുമതി ലക്ഷ്യമിട്ടാണ്​ തുറക്കുന്നത്​. ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നത്​.

ലോകത്തെമ്പാടുമുള്ള കമ്പനികൾ പ​ങ്കെടുക്കുന്ന 'ഗൾഫുഡ്​' ഭക്ഷ്യമേഖലക്ക്​ ഉണർവ്​ പകരും. മൂന്ന്​ വർഷത്തിനുള്ളിൽ യു.എ.ഇയിൽ രണ്ട്​ ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ്​ ഭരണാധികാരികൾ പറയുന്നത്​. ഇത്​ മികച്ച സൂചനയാണ്​. ലുലു ഭക്ഷ്യ സംസ്​കരണത്തിലേക്ക്​ ചുവടുവെക്കുകയാണ്​. സ്വന്തമായി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്​ ലുലു. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ തുറക്കും.

ഈ വർഷം കളമശേരിക്ക്​ പുറമെ യു.പിയിലെ നോയ്​ഡയിലും ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുമെന്ന്​ യൂസുഫലി പറഞ്ഞു. ഗൾഫുഡിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോൽപന്നങ്ങളും യൂസുഫലി പുറത്തിറക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalamasseryLulu Food Park
News Summary - Lulu Food Park will be set up in Kalamassery at a cost of Rs 400 crore
Next Story